മധൂര്‍ പെണ്‍കുട്ടിയെ കാസര്‍കോട്ടെ ഉന്നതര്‍ക്ക് പങ്കുവച്ച പ്രതിക്കുവേണ്ടി റെയ്ഡ്
May 30, 2012, 16:29 IST
ഉദുമ: മധൂര്‍, പട്ള സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഉന്നതരായ പലര്‍ക്കും കാഴ്ച വയ്ക്കുകയും ചെയ്ത കേസിലെ പ്രതിയെ കണ്ടെത്താന്‍ പോലീസ് റെയ്ഡ്. ബേക്കല്‍, കോട്ടിക്കുളത്തെ ചിമ്മിനി ഹനീഫ എന്ന ഹനീഫയുടെ വീട്ടിലാണ് ഹൊസ്ദുര്‍ഗ് എ.എസ്.പി മഞ്ചുനാഥയുടെ നിര്‍ദ്ദേശപ്രകാരം ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും റെയ്ഡ് നടത്തിയത്. എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഒളിവുകേന്ദ്രത്തില്‍ നിന്നു കാസര്‍കോട്ടേക്ക് എത്താന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന കാര്‍ കണ്ടെത്തി പരിശോധിച്ചു.
മധൂര്‍ പെണ്‍കുട്ടിയെ ഉപയോഗിച്ച് കൊച്ചി, വാരാപ്പുഴ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടത്തിയത്. കേരളത്തിലെ ആദ്യത്തെ വനിതാ ഗുണ്ടയും ശബരിമല തന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസിലെ കൂട്ടുപ്രതിയുമായ ശോഭാജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ വാരാപ്പുഴ പീഡനക്കേസിലെ പ്രതികളാണ്. കേസിലെ പ്രധാന പ്രതികളെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്നാണ് കോട്ടിക്കുളം സ്വദേശിയായ ചീമ്മിനി ഹനീഫയെക്കുറിച്ചുള്ള വിവരം കേസ് അന്വേഷണസംഘത്തിനു ലഭിച്ചത്.
ഹനീഫ പെണ്‍കുട്ടിയെ ഒട്ടേറെ തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും കാസര്‍കോട്ടും പരിസരങ്ങളിലും മറ്റും താമസിപ്പിച്ച് ഉന്നതരായ പലര്‍ക്കും കാഴ്ച വച്ചിട്ടുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഉന്നതര്‍ ആരൊക്കെയാണ് അറിയണമെങ്കില്‍ ഹനീഫയെ പിടികൂടിയാല്‍ മാത്രമേ കഴിയുകയുള്ളൂവെന്നാണ് പോലീസിന്റെ നിലപാട്. അറസ്റ്റിനെതിരെ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹനീഫയുടെ അപേക്ഷ കോടതി തള്ളിയിരുന്നു.
അതിനുശേഷം പ്രതി ഒളിത്താവളങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. ഇതിനിടയിലാണ് ഹനീഫ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കാസര്‍കോട്ടെത്തിയതായുള്ള രഹസ്യവിവരം പോലീസിന് ലഭിച്ചത്.

Keywords: kasaragod, Uduma, Molestation, case, Police-raid