Recognition | മാധവൻ പാടി അവാർഡ് പി എം ജാബിറിന് സമ്മാനിച്ചു
● ചടങ്ങിന് മാസ് പ്രസിഡന്റ് അജിത രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
● ചടങ്ങ് അജ്‌മാൻ ഉം അൽ മുഅമിനീൻ വുമൺസ് അസോസിയേഷൻ ഹാളിൽ.
അജ്മാൻ: (KasargodVartha) മാസ് സ്ഥാപക നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷൻ ദീർഘകാല മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന മാധവൻ പാടിയുടെ സ്മരണാർത്ഥം മാസ് ഏർപ്പെടുത്തിയ അവാർഡ്, എൻആർഐ കമ്മീഷൻ അംഗവും പ്രവാസ ലോകത്തെ ജീവകാരുണ്യ-സാമൂഹ്യ പ്രവർത്തകനുമായ പി.എം ജാബിറിന് സമ്മാനിച്ചു. അജ്‌മാൻ ഉം അൽ മുഅമിനീൻ വുമൺസ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക - യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ആണ് അവാർഡ് നൽകിയത്.
ചടങ്ങിന് മാസ് പ്രസിഡന്റ് അജിത രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കര, നോർക്ക ഡയറക്ർ ഒവി മുസ്തഫ, മാസ് സ്ഥാപക പ്രസിഡന്റ് ടികെ അബ്ദുൽ ഹമീദ്, അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ ആക്ടിങ് പ്രസിഡന്റ് ഗിരീഷ് എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ബിനു കോറോം സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷമീർ നന്ദിയും പറഞ്ഞു. പാടി അവാർഡ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അംബിക്കാന അംഗങ്ങൾ ആയ സമീന്ദ്രൻ ടിസി, അനിൽ അമ്പാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
#MadhavanPaadiAward, #PMJabir, #Ajman, #SocialService, #IndianCommunity, #UAE