city-gold-ad-for-blogger

മടവൂര്‍ കോട്ട ആദ്ധ്യാത്മിക സമ്മേളനം വ്യാഴാഴ്ച സമാപിക്കും

കാസര്‍കോട്: (www.kasargodvartha.com 11/02/2015)  മടവൂര്‍ കോട്ട 27-ാം വാര്‍ഷിക ആദ്ധ്യാത്മിക സമ്മേളനവും മനുഷ്യസ്‌നേഹ സംഗമവും വ്യാഴാഴ്ച സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന മതസൗഹാര്‍ദ്ദ സമ്മേളനം പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ടി.എ. ശാഫി ഉത്തരദേശം ഉദ്ഘാടനം ചെയും. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സി.ബി. അബ്ദുല്ല  മുഖ്യാത്ഥിതിയായിരിക്കും.

സി.ടി. അഹ്മദലി, എം.സി. ഖമറുദ്ദീന്‍, എ. ഹമീദ് ഹാജി, ചെര്‍ക്കളം അബൂബക്കര്‍, അസീസ് കടപ്പുറം, അന്‍വര്‍ മുസ്ല്യാര്‍ (കര്‍ണാടക), വാരിജാക്ഷന്‍, കൊപ്പല്‍ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കാഞ്ഞങ്ങാട്, സി.കെ.കെ. മാണിയൂര്‍, കുണിയ ഖത്വീബ് അബ്ദുല്‍ ഖാദര്‍ നദവി തുടങ്ങിയവര്‍ സംബന്ധിക്കും. സയ്യിദ് യഹ്‌യ ബുഖാരി തങ്ങള്‍ സ്വഗതം പറയും. വൈകുന്നേരം നാല് മണിക്ക് ആത്മീയ സമ്മേളനം വെള്ളിയോട് ഇബ്രാഹിം സഖാഫി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30ന് അന്നദാനം ഉണ്ടായിരിക്കും. അബൂബക്കര്‍ ഹാജി ചേരങ്കൈ, മുഹമ്മദ് ഹാജി ചേരങ്കൈ എന്നിവര്‍ അന്നദാനത്തിന് നേതൃത്വം നല്‍കും.

വാര്‍ത്താ സമ്മേളനത്തില്‍ അസ്സയ്യിദ് യഹ് യ ബുഖാരി തങ്ങള്‍, അബൂബക്കര്‍ ഖാദിരി എര്‍മാളം, സയ്യിദ് ഇബ്രാഹിം തങ്ങല്‍ അല്‍ മശ്ഹൂര്‍, സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ നാലാംമൈല്‍, മുഹമ്മദ് ഹാജി ചേരങ്കൈ, ശിഹാബ് ചേരങ്കെ എന്നിവര്‍ സംബന്ധിച്ചു.
മടവൂര്‍ കോട്ട ആദ്ധ്യാത്മിക സമ്മേളനം വ്യാഴാഴ്ച സമാപിക്കും

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia