city-gold-ad-for-blogger

മടവൂർകോട്ടയിൽ 37-ാം വാർഷിക അദ്ധ്യാത്മിക സമ്മേളനം 18, 19 ശനി, ഞായർ ദിവസങ്ങളിൽ

 Madavoor Kotta annual spiritual conference event
KasargodVartha Photo

● സയ്യിദ് യഹ്‌യാ ബുഖാരി തങ്ങളുടെ നേതൃത്വത്തിലാണ് സമ്മേളനം.
● പരിപാടിയോടനുബന്ധിച്ച് മത സൗഹാർദ്ദ മനുഷ്യസ്നേഹ സംഗമവും നടക്കും.
● ത്വരീഖത്തുൽ ഖാദിരിയയുടെ ദിഖ്ർ ഹൽഖ വാർഷിക സമ്മേളനവും ഇതിനോടൊപ്പം നടത്തും.

കാസർകോട്: (KasargodVartha) ആലംപാടിക്ക് സമീപമുള്ള മടവൂർകോട്ട മനുഷ്യസ്നേഹ അദ്ധ്യാത്മിക സത്യസനാതന കേന്ദ്രത്തിന്റെ 37-ാം വാർഷിക അദ്ധ്യാത്മിക മഹാസമ്മേളനവും മത സൗഹാർദ്ദ മനുഷ്യസ്നേഹ സംഗമവും ഒക്ടോബർ 18, 19 (ശനി, ഞായർ) ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ശൈഖ് ജീലാനി ദിനത്തോടനുബന്ധിച്ച് സയ്യിദ് യഹ്‌യാ ബുഖാരി തങ്ങളുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 1989-ൽ ആരംഭിച്ച ഈ ആത്മീയ കേന്ദ്രത്തിൽ ത്വരീഖത്തുൽ ഖാദിരിയയുടെ ദിഖ്ർ ഹൽഖ വാർഷിക സമ്മേളനവും ഇതിനോടൊപ്പം നടത്തുന്നുണ്ട്.

മത നേതാക്കളും സൂഫി പണ്ഡിതരും സാമൂഹ്യപ്രവർത്തകരും പങ്കെടുക്കുന്ന സമ്മേളനത്തിൽ ആത്മീയ പ്രബോധനങ്ങൾക്കും മനുഷ്യസ്നേഹ സന്ദേശങ്ങൾക്കും പ്രാധാന്യം നൽകും.

വാർത്താസമ്മേളനത്തിൽ ചെയർമാൻ സയ്യിദ് യഹ്യാ ബുഖാരി തങ്ങൾ, സയ്യിദ് ഇബ്രാഹിം തങ്ങൾ, സയ്യിദ് ശംസുദ്ദീൻ തങ്ങൾ, ഹനീഫ ചേരങ്കൈ, ഗഫൂർ ചേരങ്കൈ, തുടങ്ങിയവർ പങ്കെടുത്തു

ഈ ആത്മീയ സമ്മേളനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയിക്കുക.

Article Summary: Madavoor Kotta to host its 37th annual spiritual and religious harmony conference on October 18-19.

#MadavoorKotta #SpiritualConference #ReligiousHarmony #Kasaragod #SheikhJeelaniDay #DhikrHalka

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia