മടവൂര്‍ കോട്ട 25-ാം വാര്‍ഷികവും ആദ്ധ്യാത്മിക സമ്മേളനവും 9ന് തുടങ്ങും
Mar 7, 2013, 16:40 IST

കാസര്‍കോട്: ചെങ്കള മടവൂര്‍ കോട്ട ആദ്ധ്യാത്മിക കേന്ദ്രത്തിന്റെ 25-ാം വാര്‍ഷികവും ആദ്ധ്യാത്മിക സമ്മേളനവും മാര്‍ച് ഒമ്പത്, പത്ത് തീയതികളില്‍ മടവൂര്‍ കോട്ടയില്‍ നടക്കുമെന്ന് സയ്യിദ് യഹ്‌യാ ബുഖാരി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതിന് രാവിലെ ആറു മണിക്ക് സ്തുതി കീര്‍ത്തനങ്ങള്‍, ആദ്ധ്യാത്മിക പ്രബോധനങ്ങള്‍ എന്നിവയോടെയാണ് ആരംഭം. വൈകിട്ട് ഏഴു മണിക്ക് ആദ്ധ്യാത്മിക സമ്മേളനം കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും.
സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി അധ്യക്ഷത വഹിക്കും. റഫീഖ് സഅദി മുഖ്യ പ്രഭാഷണം നടത്തും. എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, പി.ബി. അഹ്മദ്, എ. ഹമീദ് ഹാജി, ടി.ഇ. അബ്ദുല്ല, എ. അബ്ദുര്‍ റഹ്മാന്‍, പി.എ. അഷ്‌റഫലി തുടങ്ങിയവര്‍ പ്രസംഗിക്കും. രാത്രി ഒമ്പത് മണിക്ക് കര്‍ബല എന്ന ഇസ്‌ലാമിക കഥ പ്രസംഗവും നടക്കും.
പത്തിന് രാവിലെ ഒമ്പത് മണിക്ക് ശാദുലി റാത്വീബും മടവൂര്‍ റാത്വീബും നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് മത സൗഹാര്‍ദ സമ്മേളനം ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫൈസി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ സി.എം ഷംസീര്‍, മുഹമ്മദലി, അല്‍ മശ്ഹൂര്‍ സയ്യിദ് ഇബ്രാഹിം തങ്ങള്‍ എന്നിവരും സംബന്ധിച്ചു.
Keywords: Anniversary, Conference, Press meet, Cherkalam Abdulla, kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.