മടവൂര്‍ സി.എം വലിയുള്ളാഹി മഖാം ഉറൂസിന് ആഗസ്റ്റ് 11ന് തുടക്കം
Aug 7, 2013, 16:02 IST
കാസര്‍കോട്: ദക്ഷിണേന്ത്യയിലെ സുപ്രധാന തീര്‍ത്ഥാടന കേന്ദ്രമായ കോഴിക്കോട് ജില്ലയിലെ മടവൂര്‍ സി.എം വലിയുള്ളാഹി മഖാം 23-ാം ഉറൂസിന് ആഗസ്റ്റ് 11 മുതല്‍ 15 വരെ നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മഖാം നിലവില്‍ വന്നതോടെ മത-വിദ്യാഭ്യാസ-സാംസ്കാരിക-സാമൂഹിക രംഗങ്ങളില്‍ പുരോഗതി പ്രാപിക്കുകയും, പള്ളി, ദര്‍സ്, ഇസ്ലാമി ആന്റ് ആര്‍ട്സ് കോളജ്, സെക്കന്‍ഡറി
മദ്രസ, യതീംഖാന, സ്കൂള്‍ തുടങ്ങിയ ഒട്ടനധി സ്ഥാപനങ്ങള്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
ഒരു ലക്ഷത്തോളം പേര് ഉള്‍കൊള്ളുന്ന കൂറ്റന്‍ പന്തല്‍ ഉറൂസിനായി ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 11 ന് രാവിലെ ഒമ്പത് മണിക്ക് സയ്യിദ് മുഹമ്മദ് മുത്തുക്കോയ തങ്ങള്‍ അല്‍ ജിഫ്രി (ഖാസി, കാഞ്ഞങ്ങാട്)യുടെ നേതൃത്വത്തില്‍ മഖാം സിയാറത്തോടുകൂടി രാവിലെ 10 മണിക്ക് സ്വാഗത സംഘം ചെയര്മാന് സി.എം കുഞ്ഞിമാഹിന്‍ മുസ്ലിയാര് (ഖാസി മടവൂര്‍) കൊടിയുയര്‍ത്തും.
രാത്രി ഏഴ് മണിക്ക് 23-ാം ഉറൂസ് മുബാറക് ശൈഖുനാ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയത്തുല്‍ ഉലമ) ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷണം മുസ്തഫ ഹുദവി ആക്കോട് നടത്തും.
ആഗസ്റ്റ് 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അനുസ്മരണ സമ്മേളനം സയ്യിദ് അത്വാഹുള്ളാ തങ്ങള്‍ മഞ്ചേശ്വരം പ്രാര്‍ത്ഥനയോടെ ശൈഖുനാ ത്വാഖാ അഹ്മദ് മുസ്ലിയാര് (ഖാസി, മംഗലാപുരം) ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 13 ന് രാത്രി ഏഴ് മണിക്ക് സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം വഹിക്കും. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും.
ആഗസ്റ്റ് 14 ന് രാത്രി ഏഴ് മണിക്ക് സിറാജുദ്ദീന് ദാരിമി കക്കാട് ദിക്റ് ദുആ സമ്മേളനം ഉദ്ബോധനം ചെയ്യും. എട്ട് മണിക്ക് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ദിഖ്റ് ദുആ സമ്മേളനം ഉദ്ഘാടനം ചെയ്യും. എല്ലാ വഖ്ത് നിസ്കാരത്തിന് ശേഷവും സാദാത്തുക്കളുടെയും യതീം കുട്ടികളുടെയും നേതൃത്വത്തില്‍ കൂട്ടപ്രാര്‍ത്ഥന ഉണ്ടായിരിക്കും. 15 ന് രാവിലെ ആറു മണി മുതല്‍ വൈകുന്നേരം നാല് മണിവരെ അന്നദാനം നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പി.എ മുഹമ്മദ്കുഞ്ഞി മുസ്ലിയാര് (ഓര്‍ഗനൈസര്‍, മടവൂര്‍ സി.എം വലിയുള്ളാഹി യതീംഖാന), സയ്യദ് സിറാജുദ്ദീന് തങ്ങള്‍, ഉബൈദുല്ലാ കടവത്ത് (മടവൂര്‍ സി.എം വലിയുള്ളാഹി മഖാം ശരീഫ് കാസര്‍കോട് ജില്ലാ പ്രചരണ കണ്‍വീനര്‍), മുഹമ്മദ് ഇസ്മാഈല്‍ ചെമ്മാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Madavoor C.M Valiyullahi, Uroos, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.