മഅദനിയുടെ മോചനം: 31 ന് മഞ്ചേശ്വരത്ത് മനുഷ്യാവകാശ സംഗമം
Dec 28, 2012, 11:51 IST

കാസര്‍കോട്: രണ്ടര വര്‍ഷത്തിലധികമായി ബാംഗ്ലൂര്‍ അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജീവന്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 31 ന് വൈകിട്ട് നാല് മണിക്ക് മഞ്ചേശ്വരം മുസ്ലിം സംയുക്ത വേദി- അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മനുഷ്യവകാശ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മഞ്ചേശ്വരം സദ്ദാം ഹുസൈന്‍ നഗറില്‍ നടക്കുന്ന സംഗമം മുംബൈയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മൗലാന ആഫിസ് സാദിഖ് മബ്ബലിഗ് ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടക ജനതാദള്‍ ഉപാധ്യക്ഷന്‍ ദേവി പ്രസാദ് ഷെട്ടി, എസ്.എസ്.എഫ്. ദേശീയ പ്രസിഡന്റ് അബ്ദുര്‍ റഷീദ് സൈനി, മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുര്‍ റസാഖ്, മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു, അഷ്റഫ് അഷ്റഫി, സൈനുല്‍ ഉമറുല്‍ ഫാറൂഖ് തങ്ങള്‍, കര്‍ണാടക കയര്‍ബോര്‍ഡ് അംഗം പി.എം. സയ്യിദ്, ബി.ബി. രാജന്‍, സെയ്യിദ് മുത്ത് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത വേദി പ്രസിഡണ്ട് എസ്.എം. ബഷീര്‍ അഹ്മദ്, കെ.പി. മുഹമ്മദ് ഉപ്പള, ഹനീഫ പൊസോട്ട്, ഉമ്മര്‍ ഓടങ്കള എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത വേദി പ്രസിഡണ്ട് എസ്.എം. ബഷീര്‍ അഹ്മദ്, കെ.പി. മുഹമ്മദ് ഉപ്പള, ഹനീഫ പൊസോട്ട്, ഉമ്മര്‍ ഓടങ്കള എന്നിവര്‍ പങ്കെടുത്തു.
Keywords : Kasaragod, Abdul Nasar Madani, Jail, Meet, Manjeshwaram, Bangalore, Muslim Samyuktha Vedhi, Anwar Welfare Association, Press meet, Malayalam News, Kerala.