city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം.എ. ഉസ്താദ്: ആദര്‍ശ സംരക്ഷണത്തിനും സുന്നി ഐക്യത്തിനും നിലകൊണ്ട നേതാവ്

കാസര്‍കോട്: (www.kasargodvartha.com 18/02/2015) ആദര്‍ശ സംരക്ഷണത്തിനു വേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ പുനഃ സംഘടന അനിവാര്യമായ ഘട്ടത്തില്‍ താജുല്‍ ഉലമയോടൊപ്പം നിലകൊണ്ട നേതാവായിരുന്നു എം.എ ഉസ്താദ്. മറു ഭാഗത്തിന്റെ വാദങ്ങളെ ശക്തമായ ഭാഷയില്‍ പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും അദ്ദേഹം ഖണ്ഡിച്ചു. സുന്നി ഐക്യത്തിനു വേണ്ടി അവസാന നിമിഷം വരെ പ്രവര്‍ത്തിക്കുകയും ചെയ്തു.

എല്ലാം സൗകര്യങ്ങളും ഉപേക്ഷിച്ചാണ് എം.എ. ഉസ്താദടക്കമുള്ള ആറ് പണ്ഡിതര്‍ 1989 ല്‍ സമൂഹത്തിലേക്കിറങ്ങിയത്. സഅദിയ്യ, മര്‍കസ് മോഡലില്‍ 500 ഓളം സ്ഥാപനങ്ങള്‍. അതിലൂടെ ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് താമസ-പഠന സൗകര്യം. ഇതൊക്കെ അതിനു ശേഷം ഉണ്ടാക്കിയവയാണ്.

സമസ്തയിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചില മഹല്ലുകളിലുണ്ടായ അവസ്ഥയാണ് എം.എ.ഉസ്താദിനെ ഐക്യചിന്തയിലേക്ക് നയിച്ചത്. മഹല്ല് നേതൃത്വവും സംഘടനകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതിനിടയില്‍ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കഴിയാത്ത അവസ്ഥ. സമസ്തയും എസ്.വൈ. എസുമെല്ലാം ഉണ്ടാക്കിയത് സുന്നി ആശയം പ്രചരിപ്പിക്കാനാണ്. അതിനു പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് അദ്ദേഹത്തെ ഏറെ വേദനപ്പെടുത്തി. ബിദഈ ആശയക്കാരാണെങ്കില്‍ ഭിന്നത മുതലാക്കി ചില മഹല്ലുകളില്‍ കയറിക്കൂടാന്‍ തക്കം പാര്‍ത്തിയിരിക്കുകയായിരുന്നു. ഇതൊക്കെയാണ് മഹല്ല് തലത്തിലെങ്കിലും യോജിപ്പിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത്.

എം.എ. ഉസ്താദ്: ആദര്‍ശ സംരക്ഷണത്തിനും സുന്നി ഐക്യത്തിനും നിലകൊണ്ട നേതാവ്വ്യക്തിപരമായി അടുപ്പമുള്ള ഉമറാക്കളില്‍ ചിലര്‍ എം.എ. ഉസ്താദിന്റെ ആശിര്‍വാദത്തോടെ ഇരു വിഭാഗത്തെയും യോജിപ്പിക്കാനായി കുറേയധികം ഉത്സാഹിച്ചിരുന്നു. എന്നാല്‍ മറുപക്ഷത്തിന്റെ നിസഹകരണം കാരണം അത് നടന്നില്ല. 1951 മുതല്‍ സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായ വ്യക്തി എന്ന നിലയിലും ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനത്തിലുള്ള വൈഷമ്യം കണക്കിലെടുത്തുമാണ് എം.എ ഉസ്താദ് ഇതിന് മുന്നിട്ടിറങ്ങിയത്.

ഐക്യത്തെക്കുറിച്ചു അദ്ദേഹത്തിനു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. മനസുകള്‍ ഐക്യപ്പെടാതെ ലയിച്ചിട്ട് കാര്യമില്ലെന്നും ആദ്യം ആദര്‍ശ ഐക്യം സാധ്യമാകണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടക്കം മുതല്‍ കൊണ്ടുനടന്ന ആശയത്തില്‍ നിന്നുകൊണ്ട് യോജിക്കണമെന്നായിരുന്നു എം.എ ഉസ്താദിന്റെ എക്കാലത്തെയും നിലപാട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia