city-gold-ad-for-blogger

പ്രവാസികളെ കരുണയോടെ കാണണം: മുസഫര്‍ അഹമ്മദ്

കാസര്‍കോട്: (www.kasargodvartha.com 09/02/2015) പ്രവാസികളെ കരുണ നിറഞ്ഞ കണ്ണുകളോടെ നോക്കിക്കാണണമെന്നു പ്രവാസി എഴുത്തുകാരന്‍ വി. മുസഫര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. പുറത്തുകാണുന്ന പ്രൗഢിയല്ല, ആശങ്കകളും ഉത്കണ്ഠകളും നിറഞ്ഞതാണ് അവരുടെ ജീവിതം. പൊതുവെ പരിഹാസ കഥാപാത്രങ്ങളായാണ് സമൂഹം പ്രവാസികളെ കാണുന്നത്. എന്നാല്‍ അവരില്‍ പലര്‍ക്കും ഉള്ളുപൊള്ളിക്കുന്ന കഥകളാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫ. എം.എ. റഹ്മാന്‍ എഴുതിയ പ്രവാസിയുടെ യുദ്ധങ്ങള്‍ എന്ന ഗള്‍ഫ് യുദ്ധകാലത്തെ ഡയറിക്കുറിപ്പുകളും അനുഭവക്കുറിപ്പുകളും അടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച വൈകിട്ട് മുനിസിപ്പല്‍ വനിതാഭവന്‍ ഹാളിലായിരുന്നു പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല പുസ്തകം ഏറ്റുവാങ്ങി.

എസ്.എന്‍. റോയി പുസ്തകം പരിചയപ്പെടുത്തി. പി.എന്‍. ഗോപീകൃഷ്ണന്‍, കൊച്ചി മമ്മു, ഹസന്‍ മാങ്ങാട്, സി.എല്‍. ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. ജി.ബി. വല്‍സന്‍ സ്വാഗതം പറഞ്ഞു. പ്രൊഫ.എം.എ.റഹ്മാന്‍ ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞു.

പ്രവാസികളെ കരുണയോടെ കാണണം: മുസഫര്‍ അഹമ്മദ്

പ്രവാസികളെ കരുണയോടെ കാണണം: മുസഫര്‍ അഹമ്മദ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia