city-gold-ad-for-blogger

എം എ റഹ്‌മാൻ്റെ ‘ബടുവൻ ജീവിക്കുന്നു’ പുസ്തകം പ്രകാശനം ചെയ്തു

Dr. Rafeeq Ibrahim releasing M.A. Rahman's book 'Baduvan Jeevikkunnu'.
Photo: Special Arrangement

● ഡോ. റഫീഖ് ഇബ്രാഹിം പുസ്തകം പ്രകാശനം ചെയ്തു.
● എ എസ് മുഹമ്മദ് കുഞ്ഞി ഏറ്റുവാങ്ങി.
● ഉദുമ മൂലയിലെ ഈസാസിൻ്റെ വീട്ടുമുറ്റത്താണ് ചടങ്ങ് നടന്നത്.
● ഡോ. എ ടി മോഹൻരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
● നിരവധി സാഹിത്യപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

ഉദുമ: (KasargodVartha) എം.എ. റഹ്‌മാൻ എഴുതിയ ‘ബടുവൻ ജീവിക്കുന്നു’ എന്ന പുസ്തകം കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസ് മലയാളം വിഭാഗം പ്രൊഫസറും നിരൂപകനുമായ ഡോ. റഫീഖ് ഇബ്രാഹിം പ്രകാശനം ചെയ്തു. ചെറുകഥാകൃത്തും കാസർകോട് സാഹിത്യ വേദി പ്രസിഡൻ്റുമായ എ.എസ്. മുഹമ്മദ് കുഞ്ഞി പുസ്തകം ഏറ്റുവാങ്ങി.

ഉദുമ മൂലയിലെ ഈസാസ് വീട്ടുമുറ്റത്ത് നടന്ന ചടങ്ങ് ഡോ. എ.ടി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ പാടി, ബാലകൃഷ്ണൻ ചെർക്കള, ഉണ്ണികൃഷ്ണൻ അണിഞ്ഞ, രാഘവൻ ബെള്ളിപ്പാടി, ലീല മോഹൻ രാജ്, അഞ്ജലി മോഹൻരാജ്, എം.എ. റഹ്‌മാൻ, അബ്ദുല്ലക്കുഞ്ഞി ഉദുമ എന്നിവർ പ്രസംഗിച്ചു.

എം എ റഹ്‌മാൻ്റെ പുതിയ പുസ്തകത്തെക്കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കൂ.

Article Summary: MA Rahman's new book 'Baduvan Jeevikkunnu' is released.

#BookRelease #MalayalamLiterature #MARahman #Udumavartha #Kasargod #Literature

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia