city-gold-ad-for-blogger

28 വര്‍ഷത്തെ സേവനത്തിനു ശേഷം എം രാമചന്ദ്ര സര്‍വീസില്‍ നിന്നും വിരമിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 31/08/2016) 28 വര്‍ഷത്തെ സേവനത്തിനു ശേഷം കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ മാസ്മീഡിയാ ഓഫീസര്‍ എം രാമചന്ദ്ര സര്‍വീസില്‍ നിന്നും വിരമിച്ചു. 1988ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സയന്റിഫിക് അസിസ്റ്റന്റായി സര്‍വീസില്‍ പ്രവേശിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജില്ലാ ആരോഗ്യ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ മാസ്മീഡിയാ ഓഫീസര്‍ എന്നീ തസ്തികകളില്‍ സേവനം നടത്തി.

ആരോഗ്യ മേഖലയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിവിധ വിഷയങ്ങളെകുറിച്ച് കൈപുസ്തകവും ലഘുലേഖകളും രചിച്ചിട്ടുണ്ട്. അവയവദാനം, രക്തദാനം, മദ്യം മയക്കുമരുന്ന്, എച്ച് ഐ വി, എയ്ഡ്‌സ്, രോഗ പ്രതിരോധം എന്നിവയെകുറിച്ച് മലയാളം, കന്നഡ ഭാഷകളില്‍ ബോധവല്‍ക്കരണ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട്.

കാസര്‍കോട് ജില്ലയിലെ കുമ്പഡാജെ പഞ്ചായത്തിലെ മാര്‍പനടുക്ക സ്വദേശിയാണ്.

28 വര്‍ഷത്തെ സേവനത്തിനു ശേഷം എം രാമചന്ദ്ര സര്‍വീസില്‍ നിന്നും വിരമിച്ചു



Keywords : Kasaragod, Kanhangad, Medical College, Health, 28 Year, Service, Mass Media, Officer, Education, Books, Blood Donation. 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia