city-gold-ad-for-blogger

എം നാരായണന്‍ നായരുടെ 11-ാം ചരമ വാര്‍ഷികമാഘോഷിച്ചു

എം നാരായണന്‍ നായരുടെ 11-ാം ചരമ വാര്‍ഷികമാഘോഷിച്ചു
ബീംബുങ്കാല്‍: അവിഭക്ത ബേഡഡുക്ക പഞ്ചായത്തില്‍ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ കരുത്തുറ്റ സംഭാവന നല്‍കിയ പായത്തെ എം നാരായണന്‍ നായരുടെ 11-ാം ചരമ വാര്‍ഷികം വിപുലമായി ആചരിച്ചു. രാവിലെ പായത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. 


സിപിഐ എം ബേഡകം ഏരിയാ സെക്രട്ടറി സി ബാലന്‍ പതാക ഉയര്‍ത്തി. സുകുമാരന്‍ പായം അധ്യക്ഷനായി. എം അനന്തന്‍, എ ദാമോദരന്‍, എ മാധവന്‍, ഇ കുഞ്ഞിരാമന്‍, രാധാകൃഷ്ണന്‍ ചാളക്കാട്, സി രാമചന്ദ്രന്‍, ടി കെ മനോജ്, ബി രാഘവന്‍, ബിജു തായത്ത്, പി ഓമന എന്നിവര്‍ സംസാരിച്ചു. എം രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
വൈകിട്ട് ചെമ്പക്കാട് നടന്ന അനുസ്മരണ പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.

Keywords:  M Narayanan Nair, 11th death anniversary, Celebration

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia