പ്രാദേശിക സര്‍ക്കാറുകളുടെ യോഗനടപടികള്‍ ഓണ്‍ലൈനാക്കിയ ആദ്യജില്ലയായി കാസര്‍കോടിനെ പ്രഖ്യാപിച്ചു
Oct 2, 2016, 16:04 IST
കാസര്‍കോട്: (www.kasargodvartha.com 02/10/2016) മുഴുവന്‍ പ്രാദേശിക സര്‍ക്കാരുകളും ഡിജിറ്റലൈസ്ഡ് മീറ്റിങ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ വരുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി കാസര്‍കോടിനെ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ആണ് പ്രഖ്യാപനം നടത്തിയത്.
പ്രാദേശിക ഭരണകൂടങ്ങള്‍ സുതാര്യവും സംക്ഷിപ്തവും അഴിമതി രഹിതവുമായി പ്രവര്‍ത്തിക്കുന്നതിന് കാസര്‍കോടിന്റെ പ്രവര്‍ത്തനം മറ്റു ജില്ലകള്‍ക്ക് മാതൃകയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇത് അഭിമാനാര്‍ഹമായ നേട്ടമാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ കുതിപ്പിനൊപ്പം മുന്നേറാന്‍ നമ്മുടെ ജില്ലക്ക് സാധിക്കുന്നുണ്ടെന്നും ഇത് പ്രതീക്ഷ നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന മുനിസിപ്പല്‍ ചെയര്‍മാന്‍ ചേമ്പര്‍ അധ്യക്ഷന്‍ കൂടിയായ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു.
യോഗ നടപടികള്‍ ഡിജിറ്റൈസ് ചെയ്യുന്നതില്‍ മികവ് കാട്ടിയ കാറഡുക്ക, കയ്യൂര്‍ - ചീമേനി, അജാനൂര്‍ പഞ്ചായത്തുകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉപഹാരം നല്‍കി. കിലയുടെ കോഴ്‌സ് ഡയറക്ടര്‍ ഡോ. ജെ ബി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ പി മുഹമ്മദ് നിസാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ എ ജലീല്‍, സെക്രട്ടറി രാജു കക്കയം, ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റുമാരായ എം ഗൗരി, വി പി ജാനകി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ റംഷീദ് ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറി സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം എസ് നാരായണന്‍ നമ്പൂതിരി സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ ഇ വി നന്ദിയും പറഞ്ഞു.
Keywords : Kasaragod, Programme, Inauguration, Kanhangad, Minister, E Chandrashekaran,LSG meeting digitization; Kasargod becomes first.