city-gold-ad-for-blogger

എല്‍ഡിഎഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു; വിജയമുറപ്പിക്കാന്‍ 2001 അംഗ കമ്മിറ്റി

കാസര്‍കോട്: (www.kasargodvartha.com 12.03.2019) കോട്ട നിലനിര്‍ത്താന്‍ ഇടതുപക്ഷം നേരത്തെയൊരുങ്ങി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോലുമാകാതെ യുഡിഎഫും എന്‍ഡിയെയും ഇഴഞ്ഞുനീങ്ങുമ്പോഴാണ് അതിവേഗം ബഹുദൂരം പ്രവര്‍ത്തനവുമായി ഇടതുമുന്നണി മുന്നേറുന്നത്. കാഞ്ഞങ്ങാട് ആലമിപ്പള്ളി പുതിയ ബസ്റ്റാന്‍ഡിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ചേര്‍ന്ന മണ്ഡലം കണ്‍വെന്‍ഷനില്‍ വെച്ച് എല്‍ഡിഎഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.
എല്‍ഡിഎഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു; വിജയമുറപ്പിക്കാന്‍ 2001 അംഗ കമ്മിറ്റി

ഇടതുപക്ഷത്തിന്റെ എക്കാലത്തെയും ഉറച്ച കോട്ടയായ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ് ചന്ദ്രനെ വിജയിപ്പിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാല്‍ ഇടതുപാളയം ഏറെ ആവേശത്തിലാണ്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കാസര്‍കോട് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെത്തിയത്. എ കെ ജി മുതല്‍ ഇടതുപക്ഷത്തിന്റെ കരുത്തരായ നിരവധി സാരഥികളെ പാര്‍ലമെന്റിലേക്കയച്ച രാഷ്ട്രീയ പാരമ്പര്യമാണ് കാസര്‍കോടിനുള്ളത്.

എ കെ ജി മുതല്‍ ഇടതുപക്ഷത്തിന്റെ കരുത്തരായ സാരഥികളെ പാര്‍ലമെന്റിലേക്കയച്ച കാസര്‍കോടിന്റെ രാഷ്ട്രീയ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ് കണ്‍വെന്‍ഷനിലെ ബഹുജന പങ്കാളിത്തം.

യുഡിഎഫിന്റെയും ബിജെപിയുടെ കുപ്രചരണങ്ങള്‍ ഭാഷയുടെയും സംസ്‌കാരത്തിന്റെയും സംഗമഭൂമിയില്‍ വിലപ്പോവില്ലെന്ന് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. കല്യാശേരി മുതല്‍ മഞ്ചേശ്വരം വരെയുള്ള നേതാക്കളും പ്രവര്‍ത്തകരും എല്‍ഡിഎഫിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെ കാഞ്ഞങ്ങാട്ടെത്തിയിരുന്നു്.

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ലോക്താന്ത്രിക് ജനതാദള്‍ കാസര്‍കോട് ജില്ലാപ്രസിഡന്റ് എ വി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി, സ്ഥാനാര്‍ഥി കെ പി സതീഷ് ചന്ദ്രന്‍, ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി കുഞ്ഞികൃഷ്ണന്‍, ലോക്താന്ത്രിക് ജനതാദള്‍ സംസ്ഥാന സെക്രട്ടറി വി കെ കുഞ്ഞിരാമന്‍, പി എം മൈക്കിള്‍ (കേരള കോണ്‍ഗ്രസ് സ്‌കറിയ), സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, സിപിഐ ജില്ലാസെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി എം അനന്തന്‍ നമ്പ്യാര്‍, കുഞ്ഞിരാമന്‍ നായര്‍ (കേരള കോണ്‍ഗ്രസ് - ബി), റെനി ജേക്കബ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), മാട്ടുമ്മല്‍ ഹസ്സന്‍ (എന്‍സിപി), വി കെ രമേശന്‍ (ആര്‍എസ്പി  -എല്‍), കെ എം ബാലകൃഷ്ണന്‍ (സിപിഐ എംഎല്‍ റെഡ് ഫ്‌ളാഗ്), പത്മനാഭന്‍ (റെഡ് ഫ്‌ളാഗ് ഉണ്ണിച്ചെക്കന്‍ വിഭാഗം) എന്നിവര്‍ സംസാരിച്ചു.

മണ്ഡലം സെക്രട്ടി ടി വി രാജേഷ് എംഎല്‍എ സ്വാഗതം പറഞ്ഞു. സ്ഥാനാര്‍ഥിക്ക് കെട്ടിവെക്കാനുള്ള തുക കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി നല്‍കി. സംസ്ഥാന കമ്മിറ്റി അംഗം വി നാരായണനും ജില്ലാസെക്രട്ടറി വി കെ രാജനും തുക കൈമാറി. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ചെയര്‍മാനും ടി വി രാജേഷ്  സെക്രട്ടറിയുമായി 2001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന്‍, പി കരുണാകരന്‍ എംപി എന്നിവര്‍ രക്ഷാധികാരികളാണ്. എം വി ബാലകൃഷ്ണന്‍, എ വി രാമകൃഷ്ണന്‍, എം അനന്തന്‍ നമ്പ്യാര്‍, ടിമ്പര്‍ മുഹമ്മദ്, അഡ്വ. സി വി ദാമോദരന്‍, പി എം മൈക്കിള്‍, മൊയ്തീന്‍കുഞ്ഞി കളനാട്, കുഞ്ഞിരാമന്‍ നായര്‍, ജെയിംസ് ആനിത്തോട്ടം, മാട്ടുമ്മല്‍ ഹസ്സന്‍, വി കെ രമേശന്‍, കെ എം ബാലകൃഷ്ണന്‍, പത്മനാഭന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരാണ്. സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍ എംഎല്‍എ, കെ കുഞ്ഞിരാമന്‍ എംഎല്‍എ, കെ കുഞ്ഞിരാമന്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായി തെരഞ്ഞെടുത്തു.

അതിനിടെ കണ്‍വെന്‍ഷന്‍ തിരക്കിനിടയിലും സ്ഥാനാര്‍ത്ഥി കെ പി സതീഷ്ചന്ദ്രന്‍ ഉദുമ പഞ്ചായത്തില്‍ വോട്ട് അഭ്യര്‍ത്ഥനയുമായി സന്ദര്‍ശനം നടത്തി. വിദ്യഭ്യാസ സ്ഥാപനങ്ങളായ കോട്ടിക്കുളം നുറൂല്‍ ഹുദാ സ്‌കൂളിലും പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും പാലക്കുന്ന്്ഗ്രീന്‍വുഡ് സ്‌കൂളിലും കോളജിലും വോട്ട് തേടിയെത്തി. കോട്ടിക്കുളം മുസ്ലീം ജമാഅത്ത് പള്ളി കമ്മിറ്റി ഓഫീസ്, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ഭണ്ഡാര വീട് എന്നിവിടങ്ങളിലുമെത്തി.

ഉദുമ ദിനേശ് ബീഡി കമ്പനിയിലെത്തി തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. റിട്ട. എസ്പി ബാലകൃഷ്ണന്‍ നായരുടെ ആറാട്ടുകടവിലെ വീട്ടിലും അരവത്ത് വാഴ്‌ന്നോര്‍ കെ യു ദാമോദരന്‍ തന്ത്രിയുടെയും വീട്ടിലും സതീഷ്ചന്ദ്രന്‍ വോട്ടഭ്യര്‍ഥിച്ചെത്തി. പൂരോത്സവം നടക്കുന്ന അരവത്ത് പൂബാണകുഴി ക്ഷേത്രത്തിലും അദ്ദേഹം സന്ദര്‍ശിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ, സിപിഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, മധു മുതിയാക്കാല്‍, വി ആര്‍ ഗംഗാധരന്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
എല്‍ഡിഎഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു; വിജയമുറപ്പിക്കാന്‍ 2001 അംഗ കമ്മിറ്റി

എല്‍ഡിഎഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു; വിജയമുറപ്പിക്കാന്‍ 2001 അംഗ കമ്മിറ്റി

എല്‍ഡിഎഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു; വിജയമുറപ്പിക്കാന്‍ 2001 അംഗ കമ്മിറ്റി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, LDF, Election, K.P.Satheesh-Chandran, News, Convention, LS Poll: LDF Kasargod Constituency committee formed 
    < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia