ഗ്യാസ് ചോര്‍ന്ന് തീപ്പിടുത്തം; വീട്ടമ്മ രക്ഷപ്പെട്ടു
Dec 3, 2018, 23:12 IST
കുറ്റിക്കോല്‍: (www.kasargodvartha.com 03.12.2018) ഗ്യാസ് ചോര്‍ന്ന് തീപിടിച്ചെങ്കിലും വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ കെ വി കൃഷ്ണന്റെ പതിക്കാലുള്ള വീട്ടിലാണ് ഗ്യാസ് ചോര്‍ന്നതിനെത്തുടര്‍ന്ന് തീപിടിച്ചത്.
കൃഷ്ണന്റെ ഭാര്യ വി രാഗിണി നാലു മണിയോടെ ഗ്യാസ് സ്റ്റൗവിലെ നോബ് തിരിച്ച് തീ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നോബിന്റെ ഭാഗത്തു കൂടി ഗ്യാസ് ശക്തമായി പുറത്തേക്ക് വരികയും ഗ്യാസിന് തീപിടിക്കുകയുമായിരുന്നു.
ഇതോടെ രാഗിണി അടുക്കളയില്‍ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അയല്‍വാസികള്‍ എത്തിയെങ്കിലും മുറിക്കകത്ത് പോയി സിലിണ്ടര്‍ ഓഫാക്കാന്‍ കഴിഞ്ഞില്ല. ഇരുപത് മിനിറ്റോളം സിലിണ്ടറില്‍ നിന്നും ഗ്യാസ് പ്രവഹിച്ചു. കുറ്റിക്കോലില്‍ നിന്നും അഗ്‌നിശമന സേന സ്ഥലത്തെത്തിയതിനെത്തുടര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അടുക്കളയില്‍ നൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ വെന്തുരുകിപ്പോയതൊഴിച്ചാല്‍ കാര്യമായ നാശനഷ്ടം ഉണ്ടായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gas cylinder, Kasaragod, Kuttikol, Fire, News, Housewife, LPG leaked in home
< !- START disable copy paste -->