ഗ്യാസ് സിലണ്ടര്‍ ചോര്‍ന്നു; ഫയര്‍ഫോഴ്സ് രക്ഷയ്ക്കെത്തി
Nov 7, 2012, 10:44 IST

കാസര്‍കോട്: വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന ഗ്യാസ് സിലിണ്ടറുകളില്‍ ഒരെണ്ണം ചോര്‍ന്നത് മൊഗ്രാല്‍ പുത്തൂറിനെ ഒരു മണിക്കൂറോളം ഭീതിയുടെ മുള് മുനയില്‍ നിര്‍ത്തി. ഒടുവില്‍ ഫയര്‍ഫോസിന്റെ സന്ദര്‍ഭോചിതമായ നടപടിയോടെ ചോര്‍ച്ച അടച്ചപ്പോഴാണ് നാട്ടുകാര്‍ക്ക് ശ്വാസം നേരെവീണത്.
ചൊവ്വാഴ്ച രാത്രി 8.15 ഓടെ മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈയിലാണ് സംഭവമുണ്ടായത്. മംഗലാപുരത്ത് നിന്ന് മാഹിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഗ്യാസ് സിലണ്ടറുകള്‍. കല്ലങ്കൈയിലെത്തിയപ്പോള് ഒരു സിലണ്ടറില്‍ നിന്ന് ഗ്യാസ് ചോരുന്നതിന്റെ ശബ്ദംകേട്ട് ഡ്രൈവര്‍ റോഡരികില്‍ വണ്ടി നിര്‍ത്തി. ഗന്ധം വ്യാപിച്ചതോടെ പരിസരവാസികളും വാഹന യാത്രക്കാരും പരിഭ്രാന്തരായി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് ഫയര്‍ഫോസ് സ്ഥലത്ത് കുതിച്ചെത്തുകയും വണ്ടിയില്‍കയറി പരിശോധന നടത്തുകയും ചെയ്തു. ചോര്ചയുള്ള സിലിണ്ടര്‍ എടുത്ത് താഴെയിട്ട് ചോര്‍ച അടച്ചു. നൂറോളം സിലിണ്ടറുകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാള്‍വ് തകരാറിനെ തുടര്‍ന്നാണ് സിലണ്ടറില്‍ ചോര്ചയുണ്ടായതെന്നാണ് ഫയര്‍ഫോസ് അധികൃതര്‍ പറഞ്ഞു. ചോര്ചയുണ്ടായ സിലിണ്ടര്‍ ഫയര്‍ സ്റ്റേഷനില്‍ എത്തിച്ച ശേഷം 9.15 ഓടെയാണ് വണ്ടി യാത്ര തുടര്‍ന്നത്.
സ്റ്റേഷന് ഓഫീസര്‍ സാബു ജോസഫ്, ലീഡിംഗ് ഫയര്മാന് തോമസ്, ഫയര്മാന്മാരായ ദിലീപ്, ജോജോ, ആര്. സന്തോഷ് കുമാര്‍, കെ.പി. റോബിന്‍സണ്‍, ഇ. പ്രസീദ്, കെ.വി. ബാബു, ഹോംഗാര്‍ഡ്. വി.പി. രമേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
Keywords: Kasaragod, Mogral Puthur, Gas Cylinder, Lorry, Fire force, Vehicle, Malayalam News, Kerala Vartha