പാചകവാതക ക്ഷാമം രൂക്ഷം; ഉപഭോക്താക്കള്‍ കടുത്ത ദുരിതത്തില്‍
Jun 22, 2012, 16:20 IST
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ പാചകവാതക ക്ഷാമം രൂക്ഷമാകുന്നു. ഇത് മൂലം ഉപഭോക്താക്കള്‍ കടുത്ത ദുരിതം അനുഭവിക്കുകയാണ്. മഴക്കാലമായതോടെ പാചകവാതകം ലഭിക്കാത്ത അവസ്ഥയാണുള്ളത്. രണ്ടുമാസം മുമ്പ് ബുക്ക് ചെയ്താല്‍ പോലും പാചകവാതകം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. ജില്ലയിലെ 12 ഗ്യാസ് ഏജന്‍സികളിലായി ഒരു ലക്ഷത്തിലധികം കണക്ഷനുകളുണ്ട്. കേരളത്തിലേക്ക് ഗ്യാസ് കൊണ്ടുവരുന്ന മംഗലാപുരത്തെ കേബിളിന് തകരാറ് സംഭവിച്ചതാണ് വൈകാന്‍ ഇടയാക്കുന്നതെന്നാണ് ഏജന്‍സികള്‍ പറയുന്നത്.
ഇതിന് പരിഹാരമായി സ്ഥാപിച്ച ജനറേറ്ററിന് കേടുവന്നിട്ടുണ്ട്. എന്നാല്‍ കര്‍ണാടകയില്‍ പാചക വാതക വിതരണം മുറപോലെ നടക്കുന്നുണ്ട്.കേരളത്തിലേക്ക് ഇവ കയറ്റി അയക്കുന്നതില്‍ കര്‍ണാടക താല്‍പര്യം കാണിക്കുന്നില്ല. ഇതിനിടെ ഗ്യാസ് ഏജന്‍സികള്‍ക്ക് ലഭിക്കുന്ന പാചകവാതകം കരിഞ്ചന്തയില്‍ വില്‍പന നടത്തുകയാണ്. കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളില്‍ സിലിണ്ടറിന് 1000 രൂപ പ്രകാരമാണ് പാചകവാതകം കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. ഏജന്‍സികള്‍ ഹോട്ടലുകള്‍ക്കും വാഹനങ്ങള്‍ക്കും ഗാര്‍ഹിക കണക്ഷന് അനുവദിച്ച ഗ്യാസ് വില്‍പന നടത്തുന്നതും പതിവാണ്.
ഗ്യാസ് ബുക്ക് ചെയ്ത് ആഴ്ചകള്‍ കഴിയുമ്പോഴേക്കും ബുക്കിങ് ക്യാന്‍സലാക്കുകയാണെന്നും പരാതിയുണ്ട്. മാത്രമല്ല ഗ്യാസിനായി ഓഫീസുകളില്‍ ഫോണ്‍ ചെയ്താല്‍ മിക്കപ്പോഴും കിട്ടാറില്ല. അഥവാ ഫോണ്‍ എടുത്താല്‍ അടുത്താഴ്ച ലോഡ് എത്തും അപ്പോള്‍ ഗ്യാസ് എത്തിക്കാമെന്ന മറുപടിയാണ് സ്ഥിരമായി ഓഫീസുകളില്‍ നിന്നും ലഭിക്കുകയെന്ന് വീട്ടമ്മമാര്‍ പരാതിപ്പെടുന്നുണ്ട്.
സര്‍വീസ് ചാര്‍ജിനത്തില്‍ ചില ഏജന്‍സികള്‍ അമിത ചാര്‍ജും ഈടാക്കുകയാണ്. പാചക വാതക പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Keywords: LPG Gas, Problem, Kasaragod