പാചകവാതകം ആധാര്‍ ലിങ്ക് ചെയ്യാന്‍ 31 വരെ അവസരം
Mar 13, 2015, 17:26 IST
കാസര്‍കോട്: (www.kasargodvartha.com 13/03/2015) ജില്ലയില്‍ പാചകവാതകത്തിന് ആധാര്‍ ലിങ്ക് ചെയ്യാന്‍ ഇനിയും 15 ശതമാനം പേര്‍ ബാക്കി. ആധാര്‍ നമ്പര്‍ ബന്ധപ്പെട്ട് ഗ്യാസ് ഏജന്‍സിയിലും ബാങ്കിലും ലിങ്ക് ചെയ്യാന്‍ ബാക്കിയുളള ഉപഭോക്താക്കള്‍ക്ക് ഈ മാസം 31 വരെ അവസരം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
ആധാര്‍ ലിങ്ക് ചെയ്യാത്ത പക്ഷം ഒരു കാരണവശാലും തുടര്‍ന്ന് സബ്‌സിഡി സിലിണ്ടര്‍ ലഭിക്കില്ല. ആധാര്‍ കാര്‍ഡ് കിട്ടാത്തവര്‍ ബന്ധപ്പെട്ട കേന്ദ്രത്തില്‍ ചെന്ന് ഇ-ആധാര്‍ നമ്പര്‍ കരസ്ഥാമാക്കേണ്ടതും അതിന്റെ നമ്പര്‍ ഗ്യാസ് ഏജന്‍സിയിലും ബാങ്കിലും ഏല്‍പ്പിക്കേണ്ടതുമാണ്. ഇതു സംബന്ധിച്ച് ചേര്‍ന്ന ജില്ലയിലെ ഗ്യാസ് ഏജന്‍സിമാരുടെ യോഗത്തില്‍ എഡിഎം എച്ച് ദിനേശന്‍ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തത് സംബന്ധിച്ച് അവലോകനം ചെയ്തു.

Keywords: Gas Cylinder, Aadhaar, Kasargod, Kerala, LPG Aadhaar linking up March 31.
Advertisement:
Advertisement: