city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Traffic Jam | മേൽപ്പാലത്തിൻ്റെ ഉയരം കുറവ്; ചെർക്കളയിൽ കണ്ടെയിനർ ലോറി കുടുങ്ങിയത് ഗതാഗതക്കുരുക്കിന് കാരണമായി

Low Height of Overpass; Container Lorry Stuck in Cherkala Caused Traffic Jam
Photo: Arranged

● മേൽപ്പാലത്തിൻ്റെ ഉയരം കുറവാണ് കാരണം. 
● അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാർ. 
● കുടുങ്ങിയ കണ്ടെയിനർ ലോറി ഏറെ പണിപ്പെട്ടാണ് മുന്നോട്ടും പിന്നോട്ടും എടുത്ത് തൂണുകളിലും സ്ലാബിലും ഉരസി ഒടുവിൽ തിരിച്ചുപോയത്. 


ചെർക്കള: (KasargodVartha) ദേശീയപാതയിൽ മേൽപ്പാലത്തിൽ തട്ടി കണ്ടെയിനർ ലോറി കുടുങ്ങിയതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടത് ഒന്നര മണിക്കൂർ. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് കണ്ണൂർ ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറി ചെർക്കള ടൗണിലെ മേൽപ്പാലത്തിൻ്റെ സ്ലാബിൽ തട്ടി കുടുങ്ങിയത്.

മേൽപ്പാലത്തിൻ്റെ തൂണുകൾക്ക് ആവശ്യമായ ഉയരം ഇല്ലാത്തതാണ് കണ്ടെയിനർ ലോറി കുടുങ്ങാൻ കാരണമെന്ന് ദേശീയപാത ആക്ഷൻ കമ്മറ്റി ഭാരവാഹിയായ നാസർ ചെർക്കളം പ്രതികരിച്ചു. ദേശീയപാതാ നിർമ്മാണ കരാർ ഏറ്റെടുത്ത മേഘാ കൺസ്ട്രക്ഷൻ അധികൃതരെയും ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരെയും ആക്ഷൻ കമ്മറ്റി ഈ വിഷയങ്ങൾ അറിയിച്ചിരുന്നു. എന്നാൽ ബന്ധപ്പെട്ടവർ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്നും നാസർ ചെർക്കളം കുറ്റപ്പെടുത്തി.

റോഡ് കുഴിച്ചോ അല്ലെങ്കിൽ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള സ്ലാബ് ഉയർത്തിയോ ജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുങ്ങിയ കണ്ടെയിനർ ലോറി ഏറെ പണിപ്പെട്ടാണ് മുന്നോട്ടും പിന്നോട്ടും എടുത്ത് തൂണുകളിലും സ്ലാബിലും ഉരസി ഒടുവിൽ തിരിച്ചുപോയത്. മേൽപ്പാലത്തിൻ്റെ സ്ലാബിന് ആവശ്യമായ ഉയരം നൽകിയില്ലെങ്കിൽ ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് ഗതാഗതക്കുരുക്കിന് സ്ഥിരമായ കാരണമായേക്കുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

A container lorry got stuck under the Cherkala overpass on the national highway for one and a half hours due to insufficient height. The National Highway Action Committee stated that the overpass pillars lack the required height. Despite informing the authorities, the issue persists, raising concerns about future traffic congestion among locals.

#CherkalaTrafficJam #OverpassIssue #LowBridge #NationalHighway #TrafficProblem #Kasaragod

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia