city-gold-ad-for-blogger

ചെങ്ങന്നൂരില്‍ നിന്നും ഒളിച്ചോടിയ ഒമ്പതാം ക്ലാസുകാരിയും 22 കാരനും കാസര്‍കോട്ട് പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 23.04.2014) പ്രണയം മൂത്ത് ഒളിച്ചോടിയ 15 കാരിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയേയും 22 കാരനേയും കാസര്‍കോട് പോലീസ് പിടികൂടി. ചെങ്ങന്നൂര്‍ കല്ലിശ്ശേരി പുത്തന്‍ വീട് സ്വദേശി അരുണ്‍ കുമാര്‍ (22), അയല്‍വാസിയായ 15 കാരി എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചക്ക് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ്് പരിസരത്ത് കറങ്ങി നടക്കുന്നതിനിടെ പിടിയിലായത്.
ചെങ്ങന്നൂരില്‍ നിന്നും ഒളിച്ചോടിയ ഒമ്പതാം ക്ലാസുകാരിയും 22 കാരനും കാസര്‍കോട്ട് പിടിയില്‍

ഏപ്രില്‍ 11 ന് നാടു വിട്ടതായിരുന്നു ഇവര്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ട്രെയിനില്‍ കാസര്‍കോട് വന്നിറങ്ങിയ ഇവര്‍ ട്രെയിനില്‍ വെച്ച് പരിചയപ്പെട്ട ഒരാളുടെ കൂടെയാണ് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് എത്തിയതെന്ന് പറയുന്നു.

ട്രെയിനില്‍ വെച്ച് പരിചയപ്പെട്ടയാള്‍ തങ്ങള്‍ക്ക് ജോലി നല്‍കാമെന്ന് ഏറ്റിരുന്നുവെന്നും കമിതാക്കള്‍ പറഞ്ഞു. ബസ്സ്റ്റാന്‍ഡ് പരിസരത്ത് കറങ്ങി നടക്കുന്നതിനിടെ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ചെങ്ങന്നൂരില്‍ നിന്ന് ഒളിച്ചോടിയ കമിതാക്കളാണെന്ന് വ്യക്തമായത്. 

ഇരുവരെയും കാണാതായത് സംബന്ധിച്ച് ബന്ധുക്കള്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇരുവരും കാസര്‍കോട് പിടിയിലായത്.

താന്‍ അഞ്ചാം ക്ലാസ് പഠിക്കുമ്പോള്‍ മുതല്‍ അരുണ്‍ കുമാറുമായി പ്രണയത്തിലാണെന്നും ഇപ്പോള്‍ വിട്ടു പിരിയാന്‍ കഴിയാത്തത്ര അടുപ്പത്തിലാണെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. കമിതാക്കളെ കസര്‍കോട് കണ്ടെത്തിയ കാര്യം പോലീസ് ചെങ്ങന്നൂര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മുസ്ലീങ്ങള്‍ ഇപ്രാവശ്യം വര്‍ഗീയ നിലപാട് സ്വീകരിക്കണം: ഷാസിയ ഇല്‍മി

Keywords: Kasaragod, Student, Love, Police, Arun Kumar, neighbour, New Bus stand, Train, Job, Auto Driver, Question, Complaint, Case, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia