city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അര്‍ദ്ധരാത്രി കാമുകിയുടെ വീട്ടില്‍ വിഷം കഴിച്ച കമിതാക്കള്‍ അവശ നിലയില്‍ ആശുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 28.11.2014) അര്‍ദ്ധരാത്രി കാമുകിയുടെ വീട്ടില്‍ വിഷം കഴിച്ച കമിതാക്കളെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടക്കല്‍ അഡ്വാളയിലെ സുധാകര (34), കിന്നിംഗാറിലെ 17 കാരിയായ പെണ്‍കുട്ടി എന്നിവരെയാണ് അവശനിലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച അര്‍ദ്ധ രാത്രി 12 മണിയോടെ കിന്നിംഗാറിലെ 17 കാരിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉദുമയിലെ ബന്ധു വീട്ടിലേക്ക് പോയിരുന്നു. പിതൃസഹോദരനും ഭാര്യയും പെണ്‍കുട്ടിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

അര്‍ദ്ധ രാത്രിയോടെ പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ശബ്ദം കേട്ട് ഉണര്‍ന്ന പിതൃസഹോദരനും ഭാര്യയും മുറിക്കുള്ളില്‍ യുവാവുണ്ടെന്ന് മനസിലാക്കി മുറി പുറത്ത് നിന്ന് പൂട്ടുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

ഇതിനിടയിലാണ് യുവാവും പെണ്‍കുട്ടിയും മുറിക്കകത്തുണ്ടായിരുന്ന ഏതോ വിഷദ്രാവകം എടുത്ത് കഴിച്ചത്. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മുറി തുറന്ന് നോക്കിയപ്പോഴാണ് ഇരുവരേയും അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസും ബന്ധുക്കളും ചേര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരും അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

പെണ്‍കുട്ടിയെ യുവാവ് നിര്‍ബന്ധിച്ച് വിഷദ്രാവകം കഴിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയതെന്നാണ് വിവരം. പെണ്‍കുട്ടി എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഇരുവരും ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു.
അര്‍ദ്ധരാത്രി കാമുകിയുടെ വീട്ടില്‍ വിഷം കഴിച്ച കമിതാക്കള്‍ അവശ നിലയില്‍ ആശുപത്രിയില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia