കാമുകിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതിന് കാമുകന്റെ സുഹൃത്തുക്കള്‍ അറസ്റ്റില്‍
Mar 8, 2013, 21:12 IST
കാസര്‍കോട്: കാമുകന്റെ നിര്‍ദേശപ്രകാരം കാമുകിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ കാമുകന്റെ രണ്ട് സുഹൃത്തുക്കളെ വിദ്യാനഗര്‍ പോലീസ് അറസ്റ്റുചെയ്തു. ആലമ്പാടിയിലെ സമീര്‍ (23), കെ.എ. മൊയ്തീന്‍ കുഞ്ഞി (22) എന്നിവരെയാണ് വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസും സംഘവും അറസ്റ്റുചെയ്തത്.
കാമുകന്‍ ആലമ്പാടിയിലെ സി.എ. അബ്ദുല്‍ ഹകീമിനെ ഫെബ്രുവരി 22ന് പോലീസ് അറസ്റ്റുചെയ്തിരുന്നു. ജനുവരി 24ന് വൈകിട്ട് 4.30 മണിയോടെ ആലമ്പാടിയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കാമുകിയെ സ്വന്തം വീട്ടില്‍ നിന്നും തട്ടികൊണ്ടുപോകാനാണ് കാമുകന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചത്. ഇതുതടഞ്ഞ പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞിയെ (36) സുഹൃത്തുക്കള്‍ അടിച്ചുപരിക്കേല്‍പിച്ചിരുന്നു.
പെണ്‍കുട്ടിയും ഹകീമും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞവീട്ടുകാര്‍ മേല്‍പറമ്പിലെ ഒരുയുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹം നിശ്ചയിച്ച വിവരം അറിഞ്ഞാണ് കാമുകനായ അബ്ദുല്‍ ഹകീം സുഹൃത്തുക്കളായ സമീറിനെയും മൊയ്തീന്‍ കുഞ്ഞിയെയും പെണ്‍കുട്ടിയെ കടത്തികൊണ്ടുവരാനായി അയച്ചത്. പെണ്‍കുട്ടിയുടെ കൈക്ക് പിടിച്ച് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴായിരുന്നു സഹോദരി ഭര്‍ത്താവ് തടഞ്ഞത്.
കാമുകിയുടെ വിവാഹം നിശ്ചയിച്ച വിവരം അറിഞ്ഞ് അബ്ദുല്‍ ഹകീം മേല്‍പറമ്പിലെ വരനെ സമീപിച്ചു താനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലാണെന്ന് അറിയിച്ചിരുന്നു. ഇത് തെളിയിക്കാനായി പെണ്‍കുട്ടിക്ക് ഒപ്പംനില്‍ക്കുന്ന ഫോട്ടോകളും കാണിച്ചിരുന്നു. സഹോദരി ഭര്‍ത്താവിനെ മര്‍ദിച്ചതിനും പെണ്‍കുട്ടിയുടെ വിവാഹം മുടക്കിയതിനുമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
കാമുകന്‍ അബ്ദുല്‍ ഹകീമില്‍ നിന്നും പെണ്‍കുട്ടിക്ക് ഒപ്പംനില്‍ക്കുന്ന അഞ്ച് ഫോട്ടോകളും പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കണ്ടെത്തിയിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്ന അബ്ദുല്‍ ഹകീം ഇപ്പോള്‍ നാട്ടിലാണ്.

Keywords: Kerala, Kasaragod, Alampady, Friends, girls, lovers, police, Vidhya nagar, marriage, Melparamba, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.