കാമിതാക്കള്‍ പുഴയില്‍ ചാടിയത് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ദിവസം
Jun 1, 2012, 15:52 IST
നീലേശ്വരം: കാര്യങ്കോട് പുഴയില്‍ കാമുകിയോടൊപ്പം യുവാവ് പുഴയില്‍ ചാടി മരിച്ചത് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ദിവസം.
ചീമേനി തുറവില്‍ പി ജി മനു(26), പരപ്പ കനകപ്പള്ളി തട്ടി ല്‍ ഡാനിയ(19) എന്നിവര്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കാര്യങ്കോട് പുഴയില്‍ ചാടി ജീവനൊടുക്കിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മനു അവിവാഹിതയായ ഡാനിയുമായി കടുത്ത പ്രണയത്തിലായിരുന്നു.
ചീമേനി കുഞ്ഞിപ്പാറയിലെ വാടക വീട്ടില്‍ കുടുംബത്തോടൊപ്പം താമസിച്ചുവരുന്നിരുന്ന മനു കുടുംബപ്രശ്‌നത്തെതുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വീട്ടില്‍ പോകാറില്ല. ഭാര്യ രമ്യയുമായി പിണങ്ങിയാണ് യുവാവ് വീട് വിട്ടിറങ്ങിയത്. ഭര്‍ത്താവിനെ കാണാത്തിതിനെ തുടര്‍ന്ന് രമ്യ ചീമേനി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എസ്‌ഐ ടി പി സുമേഷ് മൊബൈല്‍ ഫോണില്‍ മനുവുമായി ബന്ധപ്പെടുകയും ഭാര്യ നല്‍കിയ പരാതിയെ കുറിച്ച് സൂചിപ്പിക്കുകയും വ്യാഴാഴ്ച രാവിലെ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്റ്റേഷനിലേക്ക് പോകേണ്ട ദിവസമായ ഇന്നലെയാണ് മനു കാമുകിയോടൊപ്പം കാര്യങ്കോട് പുഴയില്‍ ചാടി മരിച്ചത്.
കോഴിക്കോട് കന്യാസ്ത്രീ മഠത്തില്‍ നിന്ന് ഡാനിയ കഴിഞ്ഞ ദിവസമാണ് വീട്ടിലെ ചില അത്യാവശ്യ കാര്യത്തിന് വേണ്ടി പരപ്പയിലെ വീട്ടിലേക്ക് വന്നത്. ബുധനാഴ്ച രാവിലെ തിരിച്ചുപോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ ഡാനിയ നേരത്തെ നിശ്ചയിച്ചത് അനുസരിച്ച് മനുവിനോടൊപ്പം സ്ഥലം വിടാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് സൂചന. ബുധനാഴ്ച ഇരുവരും കണ്ണൂരിലെത്തിയതായി അറിയുന്നു. അവിടെ കറങ്ങിയതിന് ശേഷം വ്യാഴാഴ്ച വെളുപ്പിന് ചെന്നൈ-മംഗലാപുരം വെസ്റ്റ്‌ഹോസ്റ്റ് എക്‌സ്പ്രസിന് ചെറുവത്തൂരില്‍ വന്നിറങ്ങിയ കമിതാക്കള്‍ റെയില്‍പ്പാളത്തിലൂടെ നടന്ന് കാര്യങ്കോട് പാലത്തിലെത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. അവിടെ നിന്ന് ഡാനിയ വീട്ടിലേക്ക് സഹോദരി ഡാലിയയെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുകയും താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇരുകൈകളും പരസ്പരം ബന്ധിച്ചാണ് മനുവും ഡാനിയയും പുഴയില്‍ ചാടിയത്. മണിക്കൂറുകളോളം നീണ്ട തിരച്ചലില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

Keywords : Nileshwaram, Kasaragod, Suicide, Couples