മലപ്പുറത്ത് നിന്നും വീട് വിട്ട യുവാവും യുവതിയും പിടിയില്‍
Jul 15, 2012, 13:31 IST
ബദിയടുക്ക: മലപ്പുറത്ത് നിന്ന് മുങ്ങിയ കമിതാക്കളെ ബദിയടുക്കയില്‍ പോലീസ് പിടി കൂടി.
മലപ്പുറം ജില്ലയിലെ തിരൂര്‍ കല്‍പ്പകഞ്ചേരി സ്വദേശികളായ മധുസൂദനന്‍(32), സുനിത(42) എന്നിവരെയാണ് ഇന്നലെ രാത്രി ബദിയടുക്ക ചര്‍ളടുക്കയിലെ വാടക ക്വാട്ടേഴ്‌സില്‍ നിന്നും ബദിയടുക്ക പോലീസ് പിടികൂടിയത്. മലപ്പുറം തിരൂര്‍ ഡി.വൈ.എസ്.പി. യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കമിതാക്കളെ കസ്റ്റഡിയിലെടുത്തത്.
രണ്ടാഴ്ച മുമ്പാണ് മധുസൂദനനെയും സുനിതയേയും കാണാതായത് ഇത് സംബന്ധിച്ച് പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് ഇവര്‍ കാസര്‍കോട് ജില്ലയിലെ ബദിയടുക്കയിലുണ്ടെന്ന വിവരം കല്‍പ്പകഞ്ചേരി പോലീസിന് ലഭിച്ചത്.
മധുസൂദനന് ഭാര്യയും രണ്ട് മക്കളും ഉണ്ട്. സുനിതയ്ക്കാകട്ടെ ഭര്‍ത്താവും നാല് മക്കളും. ഇതില്‍ ഒരു മകള്‍ വിവാഹിതയാണ്. അവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. ബദിയടുക്ക പോലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും കല്‍പ്പകഞ്ചേരി പോലീസിന് കൈമാറി.
Keywords: Kasargod, Police, Malappuram, Badiyadukka, Missing