കാമുകന്‍ ഉപേക്ഷിച്ചു; പെണ്‍കുട്ടി അസാം പട്ടാളത്തിന്റെ തോക്കിന്‍മുനയില്‍
Sep 7, 2012, 22:44 IST
കാസര്‍കോട്: കാമുകനോടൊപ്പം നാടുവിട്ടതിനെ തുടര്‍ന്ന് അസാമിലെ കലാപബാധിത മേഖലയില്‍ കുടുങ്ങിയ കാസര്‍കോട്ടെ പെണ്‍കുട്ടി ജീവിതത്തിനും മരണത്തിനുമിടയിലാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ആദൂര്‍ പാണ്ടിയിലെ ബാബുവിന്റെ മകള്‍ അനുപ്രിയ(18) യാണ് അസാമില്‍ പട്ടാളത്തിന്റെയും പോലീസിന്റെയും തോക്കിന്‍ മുനകള്‍ക്കിടയില്‍ ജീവിതം തള്ളി നീക്കുന്നത്. അനുപ്രിയയെ കാമുകന്‍ കൈയ്യൊഴിഞ്ഞതായാണ് സൂചന.
ഇതോടെ പെണ്‍കുട്ടി അസാമിലെ കലാപ ബാധിത പ്രദേശത്ത് ഒറ്റപ്പെടുകയായിരുന്നു. കലാപകാരികള്‍ അഴിഞ്ഞാടുന്ന രൂക്ഷമായ സംഘര്‍ഷ ബാധിത പ്രദേശത്താണ് ഇപ്പോള്‍ അനുപ്രിയയുള്ളത്. അനുപ്രിയ അഭയം തേടിയ കെട്ടിടത്തിന് ചുറ്റും നിറത്തോക്കുകളുമായി പോലീസും പട്ടാളവും റോന്ത് ചുറ്റുകയാണ്. തന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് അനുപ്രിയ വീട്ടുകാരെ ഫോണില്‍ വിളിച്ച് കരയുന്നുണ്ട്.
എന്നാല്‍ കലാപം രൂക്ഷമായതിനാല്‍ അന്വേഷണത്തിന് ആസാമില്‍ പോകാനാകാതെ ആദൂര്‍ പോലീസ് കുഴങ്ങുകയാണ്. ഇക്കഴിഞ്ഞ ആഗസ്ത് 17 നാണ് അനുപ്രിയ അസാം സ്വദേശി തരുണിനോടൊപ്പം ഒളിച്ചോടിയത്.

എറണാകുളത്തെ ചെമ്മീന്‍ ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോഴാണ് അനുപ്രിയ തരുണിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും അസാമിലേക്ക് ഒളിച്ചോടുകയുമായിരുന്നു. അനുപ്രിയക്കും തരുണിനുമൊപ്പം അസാം സ്വദേശിനികളായ രണ്ട് സ്ത്രീകളും പോയിരുന്നു. അസാമില്‍ ഇവരെത്തിയപ്പോള്‍ സ്വാഗതം ചെയ്തത് കലാപകാരികളുടെ അക്രമങ്ങളും ബോംബേറും പോലീസിന്റെയും പട്ടാളത്തിന്റെയും വെടിവെപ്പുമാണ്.
ഇതോടെ അനുപ്രിയയെ തനിച്ചാക്കി കാമുകന്‍ തരുണും മറ്റ് രണ്ട് സ്ത്രീകളും പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുകയായിരുന്നു. സംഘര്‍ഷ മേഖലയില്‍ എന്തുചെയ്യണമെന്നറിയാതെ ഒരു കെട്ടിടത്തില്‍ അഭയം തേടിയ അനുപ്രിയ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചാലുടന്‍ അനുപ്രിയയെ കണ്ടെത്താന്‍ അസാമിലേക്ക് പോകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
Keywords: Women, Kasaragod, Escape, Love, Assam, Police, Enquiry