city-gold-ad-for-blogger

ഭാഗ്യക്കുറി സബ് ഓഫീസ് കെട്ടിടം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.04.2017) ഭാഗ്യക്കുറി സബ് ഓഫീസ് റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പുതിയകോട്ട മാര്‍ക്കറ്റിലെ കാഞ്ഞങ്ങാട് നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് ഭാഗ്യക്കുറി സബ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.

സാമൂഹ്യസേവന മേഖലയില്‍ ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണെന്നും പുതിയ സബ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഭാഗ്യക്കുറി വകുപ്പ് ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുകയാണെന്നും റവന്യൂവകുപ്പ് മന്ത്രി പറഞ്ഞു. തൊഴില്‍ തേടി വരുന്നവര്‍ക്ക് ഭാഗ്യക്കുറി വകുപ്പ് ഒരാശ്വാസമാണ്. കൂടുതല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ഭാഗ്യക്കുറിക്ക് മുന്നോട്ട് പോകാനാകണമെന്നും മന്ത്രി പറഞ്ഞു.

ഭാഗ്യക്കുറി സബ് ഓഫീസ് കെട്ടിടം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ പി ആര്‍ ജയപ്രകാശ്, നഗരസഭാ കൗണ്‍സിലര്‍മാരായ എച്ച് ആര്‍ സുകന്യ, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം വി ബാലന്‍, ഭാഗ്യക്കുറി സംസ്ഥാന ഭാരവാഹികളായ പ്രഭാകരന്‍, കെ എം ശ്രീധരന്‍, മധുസൂദനന്‍ നമ്പ്യാര്‍, എന്‍ കെ ബിജുമോന്‍, വി ബി സത്യനാഥ്, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ചന്ദ്രശേഖറന്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജി ഗീതാദേവി സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ തോമസ് വി ജോര്‍ജ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Lottery, Office, Inauguration, Minister, Lottery sub office inaugurated by minister E Chandrashekharan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia