ലോട്ടറി ഏജന്റുമാരുടെ ക്ഷേമനിധി വിഹിതവുമായി ജീവനക്കാരന്‍ മുങ്ങി
Aug 22, 2017, 20:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.08.2017) ലോട്ടറി ഏജന്റുമാരുടെ ക്ഷേമനിധി വിഹിതം ഉള്‍പ്പെടെ പണവും ലോട്ടറി ടിക്കറ്റുമായി ലോട്ടറി സ്റ്റാള്‍ ജീവനക്കാരന്‍ സ്ഥലം വിട്ടു. ഇതോടെ 20 ഓളം ലോട്ടറി ഏജന്റുമാര്‍ പെരുവഴിയിലായി. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിലെ വിനായക ലോട്ടറി സ്റ്റാളിലെ ജീവനക്കാരന്‍ കാഞ്ഞങ്ങാട് സൗത്തിലെ മോഹനനാണ് നാട്ടില്‍ നിന്നും മുങ്ങിയത്. ലോട്ടറി സ്റ്റാളില്‍ നിന്നും ഏഴായിരം രൂപയും 19,000 രൂപയുടെ ലോട്ടറിയും 20 ഓളം ഏജന്റുമാരുടെ ഒരു വര്‍ഷക്കാലത്തെ ക്ഷേമനിധി വിഹിതവുമായാണ് മോഹനന്‍ നാടുവിട്ടത്.
ഇതോടെ ഏജന്റുമാരുടെ സകല ആനുകൂല്യങ്ങളും നഷ്ടമാകുകയും ചെയ്തു. ഓണക്കാലത്ത് ലഭിക്കാനുള്ള പെന്‍ഷന്‍ പോലും ഇവര്‍ക്ക് ലഭിക്കില്ല. ചികിത്സാ സഹായം, വീട് നിര്‍മ്മിക്കാനുള്ള ധനസഹായം, കുട്ടികളുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നഷ്ടമാകും. ക്ഷേമനിധിയില്‍ വീണ്ടും ചേരാന്‍ കഴിയില്ലെന്നിരിക്കെ ഇത്രയും തൊഴിലാളികള്‍ തികച്ചും പെരുവഴിയിലായി. ലോട്ടറി സ്റ്റാള്‍ ഉടമ ഉണ്ണിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Lottery, Lottery stall staff escaped with Lottery agent's money