ലോട്ടറി സ്റ്റാള്‍ ജീവനക്കാരന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
Aug 26, 2013, 10:09 IST
കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷന് റോഡിലെ ശ്രീ സുഗന്ധി ലോട്ടറി സ്റ്റാളിലെ ജീവനക്കാരന് ഹരിനമ്പീശ(55) ന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായതായി ടൗണ്‍ പോലീസ് പറഞ്ഞു.
പോലീസ് സര്ജന് ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ലോട്ടറി സ്റ്റാളില്‍ വെച്ച് ഹരിനമ്പീശന് സ്റ്റാള്‍ ഉടമ കോഴിക്കോട് പുതിയങ്ങാടി പത്താംപക്കല് പെട്ടിക്കുണ്ട് സ്വദേശിയായ ബിജുകുമാറിന്റെ മര്‍ദനമേറ്റിരുന്നു. നെറ്റിയില്‍ മുറിവേറ്റ ഹരിനമ്പീശനെ ആശുപത്രിയില്‍
എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
സംഭവത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം പരിയാരത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കസ്റ്റഡിയിലായ ബിജുകുമാറിനെ മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി തിങ്കളാഴ്ച അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. മര്‍ദനമേറ്റ് വീണപ്പോള്‍ ഹരിനമ്പീശന് ഹൃദയാഘാതം ഉണ്ടായതാണെന്നാണ് നിഗമനം.
Related News:
ലോട്ടറി സ്റ്റാള്‍ ജീവനക്കാരന്റെ മരണം: മൃതദേഹം പരിയാരത്തേക്ക്; സ്റ്റാള്‍ ഉടമ കസ്റ്റഡിയില്‍
ലോട്ടറി സ്റ്റാളില്‍ അടിയേറ്റ ജീവനക്കാരന് ആശുപത്രിയില്‍ മരിച്ചു
Also Read:
രാസായുധ പ്രയോഗം: പരിശോധന നടത്താന്‍ യുഎന്നിന് സിറിയന്‍ അനുമതി
Keywords: Lottery, Employ, Death, Kasaragod, Railway station, Postmortem report, Report, Police, Hospital, Custody, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.