Investigation | വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ സർവത്ര ആശയക്കുഴപ്പം; പെൺകുട്ടിയുടെ മൊഴി വീണ്ടും എടുക്കും
വൈദ്യപരിശോധനയിൽ പീഡനം നടന്നതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്
ബേക്കൽ: (KasargodVartha) മദ്രസയിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ (Girl) തട്ടിക്കൊണ്ടുപോയി (Kidnap) ആളൊഴിഞ്ഞ കെട്ടിടത്തിലെ വരാന്തയിൽ പീഡിപ്പിച്ചെന്ന കേസിൽ (Case) സർവത്ര ആശയക്കുഴപ്പവും ദുരൂഹതയും. പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യം കണ്ടെത്തിയതിനാൽ വീണ്ടും മൊഴിയെടുക്കാനാണ് പൊലീസിൻ്റെ (Police) തീരുമാനം.
പ്രതിയെന്ന് (Accused) സംശയിച്ച് പെൺകുട്ടിയുടെ ബന്ധുവിൻ്റെ സുഹൃത്തായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും (Custody) യുവാവിനെ പെൺകുട്ടി തിരിച്ചറിയുകയും ചെയ്തിരുന്നുവെങ്കിലും യുവാവ് ശക്തമായി നിഷേധിക്കുകയും ചെയ്തതോടെ അന്വേഷണത്തിൽ യുവാവാണ് പ്രതിയെന്ന് തെളിയിക്കാനായില്ല. ഇതോടെ യുവാവിനെ വിട്ടയച്ചു. ഇപ്പോൾ മറ്റ് രണ്ട് പേരെയാണ് സംശയിക്കുന്നത്.
പെൺകുട്ടിയെ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടി ഇടക്കിടെ മൊഴിമാറ്റുന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ജൂൺ 18ന് രാവിലെ ഏഴുമണിക്ക് മദ്രസയിലേക്ക് നടന്നുപോകുമ്പോൾ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 12 കാരിയായ പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നത്.
ആളൊഴിഞ്ഞ കെട്ടിടത്തിലെ മുറിയിലെത്തിച്ച ശേഷം അകത്തു നിന്നും വാതിൽ പൂട്ടുകയും ഷോൾ കൊണ്ട് വായ കെട്ടിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ പൊലീസ് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ പെൺകുട്ടി മൊഴി മാറ്റിയതായാണ് വിവരം. മറ്റാരെയോ രക്ഷപ്പെടുത്താൻ പെൺകുട്ടി മൊഴി മാറ്റിയെന്നാണ് അന്വേഷണ വൃത്തങ്ങളിൽ സംശയം ഉയരുന്നത്.
പെൺകുട്ടിയെ വയറുവേദനയെന്ന് അറിയിച്ചതിനെത്തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലെത്തിച്ചു ചികിത്സ നടത്തിയിരുന്നു. ഈ സമയത്തൊന്നും പെൺകുട്ടി തനിക്കു നേരെയുണ്ടായ പീഡനം പറഞ്ഞിരുന്നില്ല. പിന്നീട് പിതാവിൻ്റെ വീട്ടിൽ പോയ സമയത്ത് പെൺകുട്ടി അവിടെ വെച്ച് മൂത്ത സഹോദരിയോടാണ് വിവരം വെളിപ്പെടുത്തിയത്. ഇതോടെയാണ് പൊലീസിൽ പരാതിയുമായി എത്തിയത്.