city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സതീശന്റെ സത്യസന്ധതയ്ക്കു പത്തരമാറ്റ് തിളക്കം!

കാസര്‍കോട്:(www.kasargodvartha.com 19.10.2014) കളഞ്ഞു കിട്ടിയ നാലു പവന്‍ സ്വര്‍ണമാല ഉടമയ്ക്കു തിരിച്ചു നല്‍കി ഓട്ടോ ഡ്രൈവര്‍ സത്യസന്ധത കാട്ടി. തളങ്കര ഖാസിലൈന്‍ സ്വദേശിനിയായ ഭര്‍തൃമതിയുടെ മാലയാണ് നഗരത്തിലെ ഓട്ടോ ഡ്രൈവറായ പുലിക്കുന്ന് സ്വദേശി സതീശന്‍(40) തിരിച്ചു നല്‍കിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയ്ക്കു മുന്നിലാണ് സതീശന്റെ കെ.എല്‍. 14 എല്‍. 679 നമ്പര്‍ ഓട്ടോ പാര്‍ക്കു ചെയ്യുന്നത്.

ശനിയാഴ്ച വൈകിട്ട് ജനറല്‍ ആശുപത്രിയ്ക്കടുത്ത സപ്ലൈക്കോയില്‍ സാധനങ്ങല്‍ വാങ്ങാനെത്തിയ യുവതി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ടതറിഞ്ഞത്. തുടര്‍ന്ന് യുവതി ടൗണിലൂടെ സഞ്ചരിച്ച വഴികളിലെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിനിടെ തനിക്കു നഗരത്തില്‍ നിന്നു മാല കളഞ്ഞു കിട്ടിയ കാര്യം സതീശന്‍ അറിയിക്കുകയായിരുന്നു. പിന്നീട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് എസ്.ഐ.യുടെ സാന്നിധ്യത്തില്‍ മാല യുവതിയെ ഏല്‍പിക്കുകയായിരുന്നു.

യുവതി സന്തോഷപൂര്‍വ്വം വെച്ചു നീട്ടിയ പാരിതോഷികം സതീശന്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയെ പോലീസുകാരും യുവതിയും ബന്ധുക്കളും മറ്റു ഓട്ടോ ഡ്രൈവര്‍മാരും പ്രകീര്‍ത്തിച്ചു.

സതീശന്റെ സത്യസന്ധതയ്ക്കു പത്തരമാറ്റ് തിളക്കം!

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Kerala, Gold Chain, Auto Driver, Pulikunnu, Helping Hands, Hospital, Housewife, Police, Appreciate, Lost Gold Chain Found And Handed Over

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia