കളഞ്ഞുകിട്ടിയ ബാഗ് ഉടമയ്ക്ക് നല്കി യുവാവ് സത്യസന്ധത കാട്ടി
Aug 10, 2013, 15:35 IST
കാസര്‍കോട്: റോഡില്‍ നിന്നും വീണുകിട്ടിയ പണവും, രേഖകളുമടങ്ങിയ ബാഗ് ഉടമസ്ഥന് നല്കി യുവാവ് സത്യസന്ധത കാട്ടി. തെക്കില്‍ ഇടയാട്ട് ഹൗസിലെ ബാലന്റെ മകന് ഇ. വിനോദ് ബാലനാണ് സത്യസന്ധത കാട്ടിയത്.
കഴിഞ്ഞദിവസം കാസര്‍കോട് മെഹ്ബൂബ് തീയേറ്ററിന് മുന്നില്‍ നിന്നാണ് വിനോദ് ബാലന് 4,000 രൂപയും, രണ്ട് എ.ടി.എം കാര്‍ഡും, എസ്.ബി.ഐ പാസ്ബുക്കും, ലൈസന്‍സ്, ആര്.സി ബുക്ക് എന്നിവയും അടങ്ങിയ ബാഗ് വീണുകിട്ടിയത്. ഇത് അദ്ദേഹം ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഏല്പിക്കുകയായിരുന്നു.
പോലീസ് ബാഗില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് ബാഗിന്റെ ഉടമസ്ഥന് ബോവിക്കാനം തേജസ് കോളനിയിലെ ബി. ദാമോദരനാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിനോദ് ബാലന്റെ സാന്നിധ്യത്തില്‍ ബാഗ് കൈമാറുകയായിരുന്നു. സത്യസന്ധത കാട്ടിയ വിനോദ് ബാലനെ പോലീസുകാരും നാട്ടുകാരും അഭിനന്ദിച്ചു.
Also Read:
ഗുജറാത്തില്‍ പെരുന്നാളിന് മാളില്‍ കയറാന്‍ മുസ്ലിം വിഭാഗക്കാരില്‍ നിന്നും പ്രവേശന ഫീസ്
Keywords : Kasaragod, Kerala, Bag, Police, Thekkil, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.