city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപതെരഞ്ഞെടുപ്പ് വോട്ട് ചോര്‍ച്ച: ബിജെപിക്കുള്ളില്‍ അസ്വാരസ്യം രൂക്ഷമായി

ഉപതെരഞ്ഞെടുപ്പ് വോട്ട് ചോര്‍ച്ച: ബിജെപിക്കുള്ളില്‍ അസ്വാരസ്യം രൂക്ഷമായി
പുല്ലൂര്‍: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കൊടവലം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അക്രമങ്ങളുടെ പാതയിലേക്ക് നീങ്ങിയതോടെ പുല്ലൂരിലും കേളോത്തും ബി ജെ പിക്കകത്ത് അസ്വാരസ്യങ്ങള്‍ രൂക്ഷമായി.

കേളോത്ത് ബി ജെ പിയിലെ ഒരു വിഭാഗം ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കാനൊരുങ്ങിയിരിക്കുകയാണ്. ചിലര്‍ സിപിഎമ്മിലും മറ്റുചിലര്‍ കോണ്‍ഗ്രസിലും ചേരുമെന്നാണ് വിവരം. ബി ജെ പിയിലെ ഏതാനും പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സി പി എം പ്രാദേശിക നേതാക്കളുമായി ആശയ വിനിമയം നടത്തിയതായി വിവരമുണ്ട്. മറ്റുചില പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതൃത്വവുമായും ബന്ധപ്പെട്ടു.

കൊടവലം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കേണ്ട വോട്ടുകള്‍ യുഡി എഫ് സ്ഥാനാര്‍ത്ഥിക്ക് മറിച്ചുനല്‍കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കേളോത്തും പുല്ലൂരിലും ബി ജെപിക്കകത്ത് ഭിന്നത രൂക്ഷമായത്.

കഴിഞ്ഞ ദിവസം കേളോത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകനായ പുഷ്പാകരനെ ഒരു സംഘം ബി ജെ പി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും പൊള്ളക്കടയിലെ ബി ജെ പി പ്രവര്‍ത്തകനായ സുരേഷിനെ ബി ജെ പി -ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തോടെയാണ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായത്. പൊള്ളക്കടയിലെ ബി ജെ പി ഓഫീസിന്റെ പൂട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തകര്‍ത്തത് സംബന്ധിച്ച പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ബി ജെ പി വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

Keywords: Kodavalam by election, Vote leak, BJP, Debates, Pullur, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia