കാര്‍ഡ് പ്രിന്റിംഗ് സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം; അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പ്രാഥമിക നിഗമനം
Nov 23, 2019, 19:40 IST
കാസര്‍കോട്: (kasargodvartha.com 23.11.2019) കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ ഡി കാര്‍ഡ് പ്രിന്റിംഗ് സ്ഥാപനത്തില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പഴയ ബസ് സ്റ്റാന്‍ഡിലെ സഫ കോംപ്ലക്സിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്യൂമാര്‍ക്കിലാണ് തീപിടുത്തമുണ്ടായത്.
അര്‍ധരാത്രി 2 മണിവരെ ഇവിടെ സ്ഥാപനത്തില്‍ ജീവനക്കാരുണ്ടായിരുന്നതായാണ് വിവരം. അഗ്നി ബാധ ഉണ്ടായ വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി തീ അണക്കുകയായിരുന്നു. കുമ്പളയിലെ പി അനുരാജിന്റെ ഉടമസ്ഥതയിലുള്ളതാണ് അഗ്നിക്കിരയായ കാര്‍ഡ് പ്രിന്റിംഗ് സ്ഥാപനം. കമ്പ്യൂട്ടറും പ്രിന്റിംഗ് ഉപകരണങ്ങളുമടക്കമുള്ള സാധനങ്ങള്‍ കത്തിച്ചാമ്പലായി. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി കട ഉടമ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, kasaragod, Kerala, fire, fire force, Shop, Loss of lakhs in fire at card printing firm