പെര്‍ളയില്‍ ഒരു ലോഡ് കോഴി പിടികൂടി; 92,200 രൂപ പിഴ ഈടാക്കി
Feb 7, 2015, 10:39 IST
ബദിയഡുക്ക: (www.kasargodvartha.com 07/02/2015) കര്‍ണാടകയില്‍ നിന്നും അനധികൃതമായി കടത്തിക്കൊണ്ടു വരികയായിരുന്ന ഒരു ലോഡ് കോഴി ബദിയഡുക്ക പോലീസ് പിടികൂടി. ശനിയാഴ്ച രാവിലെ പെര്‍ള ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് കോഴി കടത്ത് പിടികൂടിയത്.
കെ.എല്‍. 14 പി. 2268 നമ്പര്‍ മഹീന്ദ്ര ടെമ്പോയില്‍ 48 പെട്ടികളിലായാണ് കോഴികളെ കൊണ്ടുവന്നത്. പോലീസ് വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വില്‍പന നികുതി അധികൃതര്‍ 92,200 രൂപ പിഴ ഈടാക്കിയ ശേഷം വാഹനം വിട്ടുകൊടുത്തു.
കര്‍ണാടകയില്‍ നിന്ന് അനധികൃത കോഴികടത്ത് അടുത്ത കാലത്തായി വര്‍ദ്ധിച്ചിരിക്കുകയാണ്. പെര്‍ളയ്ക്ക് പുറമെ ആദൂര്‍, മഞ്ചേശ്വരം ചെക്ക്‌പോസ്റ്റുകള്‍ വഴിയും പാണത്തൂര്‍, ഉള്‍റോഡുകള്‍ എന്നിവ വഴിയും ആണ് കടത്ത്. അധികൃതരുടെ കണ്ണുവെട്ടിച്ച് നടത്തുന്ന കോഴികടത്ത് പലപ്പോഴും പിടികൂടാന്‍ സാധിക്കുന്നില്ല. കോഴികള്‍ക്ക് പുറമെ മരം കടത്തും മണല്‍ കടത്തും വ്യാപകമായതായി വിവരമുണ്ട്.
Also Read:
ലൈംഗീക അവയവത്തില്‍ കത്തികുത്തിയിറക്കി യുവാവ് ആത്മഹത്യ ചെയ്തു
Keywords: Kasaragod, Kerala, Police, Badiyadukka, Chicken, seized, Perla, Lorry seized for Chicken smuggling in Perla; Fined Rs 92,200.
Advertisement: