ലോറി 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്കും സുഹൃത്തിനും ഗുരുതരം
Mar 18, 2016, 15:00 IST
ആദൂര്‍: (www.kasargodvartha.com 18/03/2016) പോലീസ് സ്‌റ്റേഷന് സമീപം 30 അടി താഴ്ചയുള്ള കുഴിയിലേക്ക് ലോറി മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്കും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട് സ്വദേശികളായ ഉമ്മര്‍, ഇര്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹാസനില്‍ നിന്ന് പച്ചക്കറി കയറ്റി കാസര്‍കോട്ടേക്ക്് വരികയായിരുന്ന ലോറിയാണ് വെള്ളിയാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്.
ഓവര്‍ ടേക്ക് ചെയ്ത് വന്ന ഒരുകാറിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. അപകട വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Keywords : Adhur, Accident, Injured, Lorry, Kasaragod, Ummer, Ashraf.