ചരക്കുലോറിയും മിനിലോറിയും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ചു; ഒരാള്‍ ആശുപത്രിയില്‍
Dec 4, 2016, 09:50 IST
പുല്ലൂര്‍: (www.kasargodvartha.com 04/12/2016) കേളോത്ത് വളവില്‍ ചരക്കുലോറിയും മിനിലോറിയും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മിനിലോറി ഡ്രൈവര്‍ മടിക്കൈ ഏച്ചിക്കാനത്തെ സന്തോഷി(40)നാണ് പരിക്കേറ്റത്. സന്തോഷിനെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകുന്നേരം ദേശീയപാതയില്‍ ചാലിങ്കാല്‍ കേളോത്ത് വളവിലാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തുനിന്നു പോകുകയായിരുന്ന മിനി ലോറിയും എതിരെ വരികയായിരുന്ന ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചത്. തുടര്‍ന്ന് നിയന്ത്രണം വിട്ട ചരക്കുലോറി കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ടൗണ്‍ ടു ടൗണ്‍ ബസിലുമിടിച്ചു.
ചാറ്റല്‍മഴയെ തുടര്‍ന്ന് റോഡിലുണ്ടായ നനവാണ് അപകടത്തിന് കാരണമായത്. ഈ അപകടത്തിന് തൊട്ടുമുമ്പ് കേളോത്ത് വളവില്‍ ബസും ചരക്കുലോറിയും അപകടത്തില്‍ പെട്ടിരുന്നു.

Keywords: Kasaragod, Kerala, Pullur, Accident, Lorry, KSRTC-bus, Injured, Lorry- KSRTC collision in Koloth.