അമിത വേഗതയില്‍ വന്ന ലോറിയിടിച്ച് യുവതിക്ക് ഗുരുതരം
Oct 2, 2012, 23:12 IST
നീലേശ്വരം: ലോറിയിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
നീലേശ്വരം കരുവാച്ചേരിയിലെ അനിലയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം കരുവാച്ചേരി വളവിലൂടെ നടന്നു പോകുകയായിരുന്ന അനിലയെ ലോറി ഇടിക്കുകയായിരുന്നു.
തലക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റ അനിലയെ ഉടന്‍ തന്നെ നീലേശ്വരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. അനിലയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. കരുവാച്ചേരി വളവില്‍ വാഹനാപകടങ്ങള്‍ പതിവാകുകയാണ്. ലോറിയുടെ അമിത വേഗതയാണ് അപകടം ക്ഷണിച്ചു വരുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Keywords: Nileshwaram, Lorry, Hits, Women, Critical, Hospital, Kasaragod, Kerala, Malayalam news