കുമ്പളയില്‍ ലോറിയും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് 3 പേരുടെ നില ഗുരുതരം
Jul 26, 2013, 18:53 IST
കുമ്പള: കുമ്പള ഷിറിയ ദേശീയ പാതയില്‍ ലോറിയും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് മൂന്ന് പേരുടെ നില ഗുരുതരം. വെള്ളിയാഴ്ച വൈകിട്ട് 4.15 മണിയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് നിന്നും മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന എച്ച്. ആര്. 78 - 1856 നമ്പര്‍ എന്‍.പി. ലോറിയും മംഗലാപുരം ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എല്‍. 56 എഫ്. 40 നമ്പര്‍ സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്.
കൂട്ടിയിടിയില്‍ സ്വിഫ്റ്റ് കാര്‍ തകര്‍ന്ന് തരിപ്പണമായി. കാറിനുള്ളില്‍ കുടുങ്ങിയവരെ ഓടിക്കൂടിയനാട്ടുകാരും വിവരമറിഞ്ഞെത്തിയ കുമ്പളപോലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. അതീവ ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് കൂരാച്ചുല് ഹൗസിലെ അഹ്മദിന്റെ മകന് യൂനുസ് (25), കോഴിക്കോട് മേപ്പയൂരിലെ മൂസയുടെ മകന് റംഷാദ് (23) എന്നിവരെ മംഗലാപുരം ആശുപത്രിയിലും കോഴിക്കോട് കുറ്റിയാടി പരവന്‍ തറയിലെ മൊയ്തുവിന്റെ മകന് അജ്നാസിനെ (23) കാസര്‍കോട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
യൂനുസാണ് കാറോടിച്ചിരുന്നത്. റംഷാദ് മുന്‍ സീറ്റിലും അജ്നാസ് പിറകിലെ സീറ്റിലുമാണ് ഉണ്ടായിരുന്നത്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു.
![]() |
Ajnas |
യൂനുസാണ് കാറോടിച്ചിരുന്നത്. റംഷാദ് മുന്‍ സീറ്റിലും അജ്നാസ് പിറകിലെ സീറ്റിലുമാണ് ഉണ്ടായിരുന്നത്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു.
Updated
Photos: Khaleel B.M.A
Also read:
മഅദനിക്കെതിരായ സത്യവാങ്മൂലം: ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്
Keywords: Kasaragod, Kumbala, Accident, Injured, Hospital, Swift Car, NP Lorry, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.