നിര്‍ത്തിയിട്ട ബസിന് പിറകില്‍ ലോറിയിടിച്ച് 4 പേര്‍ക്ക് പരിക്ക്
Aug 3, 2017, 16:43 IST
ബന്തിയോട്:(www.kasargodvartha.com 03/08/2017) നിര്‍ത്തിയിട്ട ബസിന് പിറകില്‍ ലോറിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ബസ് യാത്രക്കാരായ ശ്രീജ, ജനാര്‍ദ്ദനന്‍, അംബിക, സുഹൈല എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ ഷിറിയ ക്ഷേത്രത്തിനു സമീപമാണ് അപകടമുണ്ടായത്. തലപ്പാടിയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ജിസ്തിയ ബസ് ആളെ ഇറക്കാനായി നിര്‍ത്തയാതിരുന്നു. ഇതിനിടയിലാണ് മഹാരാഷ്ട്രയില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറി ബസിന്റെ പിറകില്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് അല്‍പനേരം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kasaragod, Accident, Bus, Injured, Hospital, Temple, Kochi, Police, Lorry hits bus; 4 injured.
Keyword: News, Kasaragod, Accident, Bus, Injured, Hospital, Temple, Kochi, Police, Lorry hits bus; 4 injured.