city-gold-ad-for-blogger

മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ സഞ്ചരിച്ച കാറിനു പിറകില്‍ ലോറിയിടിച്ചു; അഭിഭാഷകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.01.2020) മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ സഞ്ചരിച്ച കാറിനു പിറകില്‍ ലോറിയിടിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിന് മുന്‍വശം വെച്ചാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് കോടതിയിലേക്ക് പോവുകയായിരുന്നു അഡ്വ. സി ഷുക്കൂര്‍. ഇതിനിടെയാണ് ചരക്കുകയറ്റി വരികയായിരുന്ന ലോറി കാറിലിടിച്ചത്.

ഇടിയെ തുടര്‍ന്ന് കാര്‍ ഡിവൈഡറിലേക്ക് പാഞ്ഞുകയറി. അഡ്വ. ഷുക്കൂര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് അല്‍പനേരം സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു. ഇതിനു ശേഷം അഡ്വ. ഷുക്കൂര്‍ കോടതിയിലേക്ക് പുറപ്പെട്ടു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം.

മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ സഞ്ചരിച്ച കാറിനു പിറകില്‍ ലോറിയിടിച്ചു; അഭിഭാഷകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ സഞ്ചരിച്ച കാറിനു പിറകില്‍ ലോറിയിടിച്ചു; അഭിഭാഷകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ സഞ്ചരിച്ച കാറിനു പിറകില്‍ ലോറിയിടിച്ചു; അഭിഭാഷകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Kanhangad, Accident, Lorry hit with car in Kanhangad
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia