ലോറി കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്; അപകടമുണ്ടാകുന്നത് അഞ്ചാം തവണ, അപകടം തുടര്‍ക്കഥയായതോടെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
Jun 13, 2018, 09:13 IST
കരിവേടകം: (www.kasargodvartha.com 13.06.2018) ലോറി കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കരിവേടകം പൂക്കയം വളവില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. അഞ്ചാം തവണയാണ് ഈ വളവില്‍ അപകടമുണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം തുടര്‍ക്കഥയായതോടെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
ഇരിട്ടി സ്വദേശി അലിക്കാണ് (30) അപകടത്തില്‍ പരിക്കേറ്റത്. രാജപുരം, മാലക്കല്ല് എന്നിവിടങ്ങളിലെ മില്‍മ പാല്‍ സംഭരണ കേന്ദ്രങ്ങളിലേക്ക് കാലിത്തീറ്റയുമായി പോയ ലോറിയാണ് അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞ് ഓടിയെത്തിയ പരിസരവാസികളാണ് ഡ്രൈവറെ ലോറിയില്‍ നിന്നും പുറത്തെത്തിച്ചത്.
സുരക്ഷാ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. ഇതിനു മുമ്പ് നാലു തവണ ഇവിടെ അപകടമുണ്ടായിരുന്നു. എന്നിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ദിനംപ്രതി സ്‌കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. അപകടം പതിവാകുന്നത് നാട്ടുകാരുടെ ഉറക്കംകെടുത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Natives, Road, Lorry, Injured, Lorry falls to pond; Driver injured
< !- START disable copy paste -->