വളവുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; അഞ്ചുപേര്‍ക്ക് പരിക്ക്
Apr 17, 2018, 16:49 IST
മുന്നാട് :(www.kasargodvartha.com 17/04/2018) ലോറി നിയന്ത്രണം വിട്ട് 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മുന്നാട് പള്ളത്തിങ്കാല്‍ കൊട്ടോടി റോഡില്‍ ചീച്ചക്കയയിലാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. തിങ്കളാഴ്ച്ച ഉച്ചയോടെ വളവുമായി പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
കര്‍ണാടക ബല്ലാരിയില്‍ നിന്ന് ആട്ടിന്‍ വളവുമായി കൊട്ടോടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് റോഡരികിലെ റബ്ബര്‍ തോട്ടത്തിലേക്ക് മറിഞ്ഞ് മരത്തില്‍ കുടുങ്ങി വീടിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു.
ലോറി ഡ്രൈവര്‍ ഇമ്രാന്‍, മല്ലേഷ്, ഇല്യാസ് പാഷ, നിലേഷ്, ശങ്കര്‍, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ ലോറിയുടെ മുന്‍ഭാഗത്തെ ടയറുകള്‍ ഊരിതെറിച്ചു. ലോറി പൂര്‍ണമായും തകര്‍ന്നു. അബ്ദുള്‍ ഖാദറിന്റെ റബ്ബര്‍ മരങ്ങളും നശിച്ചു.ലോറി മരത്തിലിടിച്ച് മറിയുന്ന ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആസ്പത്രിയില്‍ എത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Munnad, Kerala, Lorry, Accident, Injured, Hospital,Lorry dropped out of control and fell to a depth of 20 feet; Five injured