അര്‍ധരാത്രിയില്‍ സ്ത്രീവേഷം കെട്ടി ഇറങ്ങിയ ലോറി ഡ്രൈവറെ നാട്ടുകാര്‍ കയ്യോടെ പിടികൂടി
Sep 13, 2017, 20:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.09.2017) അര്‍ധരാത്രിയില്‍ സ്ത്രീവേഷം കെട്ടിയിറങ്ങിയ ലോറി ഡ്രൈവറായ യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. ആറങ്ങാടി- അരയിക്കടവ് പ്രദേശത്തെ വീടിന് സമീപം പതുങ്ങിയിരിക്കുകയായിരുന്ന യുവതിയാണ് നാട്ടുകാരെ അമ്പരപ്പിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി ആറങ്ങാടി ദേശീയപാതയോരത്ത് യുവതി പ്രത്യക്ഷപ്പെട്ടത്.
തീരദേശത്ത് നടന്ന മതപ്രഭാഷണ പരിപാടി കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന യുവാക്കളാണ് ആറങ്ങാടിയില്‍ തീര്‍ത്തും അസമയത്ത് ദുരൂഹസാഹചര്യത്തില്‍ യുവതിയെ കണ്ടത്. ഒരു വീടിന് സമീപം യുവതി ഒളിച്ചിരിക്കുകയായിരുന്നു. ആളുകളെ കണ്ടതോടെ ആറങ്ങാടിയില്‍ നിന്നും കിഴക്കോട്ട് അരയിക്കടവ് റോഡിലേക്ക് അതിവേഗം നടന്നുപോകുകയായിരുന്ന യുവതിയെ കണ്ടപ്പോള്‍ സംശയം തോന്നിയ യുവാക്കള്‍ പിന്തുടര്‍ന്നു. അരയിക്കടവ് റോഡിലെത്തിയപ്പോള്‍ പൊടുന്നനെ ചൂരിദാര്‍ വേഷധാരി നടന്നുമറയുകയും ചെയ്തു.
യുവതിയെ കണ്ട യുവാക്കള്‍ പരിസരവാസികളെ വിളിച്ചു കൂട്ടി ആരംഭിച്ച തിരച്ചിലിനൊടുവില്‍ യുവതിയെ അരയിക്കടവ് റോഡിലെ ചില വീട്ടു പരിസരത്ത് വെച്ച് പിടികൂടുകയും ചെയ്തു. അപ്പോഴേക്കും സമയം പുലര്‍ച്ചെ മൂന്നു മണി കഴിഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് അപെക്സ് പെയ്ന്റുകളുമായി പോകുകയായിരുന്ന എംഎച്ച് 11 എഎല്‍-8502 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് ചൂരിദാര്‍ വേഷത്തില്‍ നാട്ടുകാരുടെ പിടിയിലായത്. ലോറി ആറങ്ങാടി ദേശീയപാതക്കരികില്‍ നിര്‍ത്തിയിട്ടാണ് വേഷം മാറ്റി യുവാവ് സ്ത്രീയായി പ്രത്യക്ഷപ്പെട്ടത്. ലോറിയുടെ മുന്‍വശത്തും പിറകിലുമുള്ള നമ്പര്‍പ്ലേറ്റില്‍ നിന്നും എട്ട് എന്ന ആദ്യ അക്കം ചുരണ്ടി മൂന്നാക്കി മാറ്റിയ നിലയിലായിരുന്നു.
നാട്ടുകാര്‍ വളഞ്ഞുപിടിച്ച ഇയാളെ പുലര്‍ച്ചെ തന്നെ ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറി. ലോറിയുടെ ടയര്‍ തകരാറിലായതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ ഇറങ്ങി നടന്നതെന്നും സ്ത്രീവേഷം ധരിക്കുന്നത് ഇയാള്‍ക്ക് ഹരമാണെന്നും കവര്‍ച്ച നടത്താനുദ്ദേശിച്ചാണ് ഡ്രൈവര്‍ വീടിന് സമീപം പതുങ്ങിനിന്നതെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Natives, Lorry, Driver, Lorry driver held with woman's dressing