നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവര്‍ കുഴഞ്ഞു വീണുമരിച്ചു
Jun 3, 2016, 12:37 IST
കാസര്‍കോട്: (www.kasargdvartha.com 03.06.2016) ഭക്ഷണം കഴിക്കുന്നതിന് വേണ്ടി ദേശീയ പാതയ്ക്കരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു. തമിഴ് നാട് ഗണേഷപുരത്തെ നിലമംഗലത്ത് ദണ്ഡപാണി (45)യാണ് മരണപ്പെട്ടത്.
ആന്ധ്രാപ്രദേശില്‍ നിന്നും മാഹിയിലേക്ക് വിദേശ മദ്യം കയറ്റിപ്പോവുകയായിരുന്ന അഞ്ച് ലോറികള്‍ രാവിലെ നായമാര്‍മൂലയില്‍ നിര്‍ത്തിയിട്ടിരുന്നു. നാല് ലോറികളിലെ ഡ്രൈവര്‍മാര്‍ അടുത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു ലോറിയിലെ ഡ്രൈവറെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ ലോറിയില്‍ ദണ്ഡപാണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ദണ്ഡപാണിയെ അടുത്തുള്ള ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.