മണല്‍ കയറ്റി വന്ന ടോറസ് ലോറി റാഞ്ചി ഡ്രൈവറെയും ക്ലീനറെയും തടഞ്ഞുവെച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
Sep 13, 2017, 13:15 IST
ബദിയടുക്ക: (www.kasargodvartha.com 13.09.2017) കര്‍ണാടകയില്‍ നിന്നും രേഖകളില്ലാതെ മണല്‍ കയറ്റി വന്ന ടോറസ് ലോറി റാഞ്ചിക്കൊണ്ടുപോയി ഡ്രൈവറെയും ക്ലീനറെയും തടഞ്ഞുവെച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. കുന്താപുരം സ്വദേശിയും ലോറി ഡ്രൈവറുമായ അഷ്‌റഫിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട ബേള കാര്‍ഗില്‍ എന്ന സ്ഥലത്തു വെച്ചാണ് പോലീസ് ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെ ലോറിയെയും ജീവനക്കാരെയും കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് കുമ്പള നായിക്കാപ്പില്‍ വെച്ച് ആള്‍ട്ടോ കാറിലെത്തിയ മൂന്നംഗ സംഘം മണല്‍ കയറ്റി വന്ന ടോറസ് ലോറി റാഞ്ചിക്കൊണ്ടു പോയത്. ലോറി പിന്നീട് ബേള കാര്‍ഗിലിലെത്തിച്ച് ഡ്രൈവറെയും ക്ലീനറെയും ബന്ദിയാക്കി ലോറി ഉടമകളില്‍ നിന്നും 60,000 രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടയില്‍ രഹസ്യവിവരം ലഭിച്ച കുമ്പള പോലീസും ബദിയടുക്ക പോലീസും ലോറി കണ്ടെത്താന്‍ നടത്തിയ ശ്രമത്തിനൊടുവിലാണ് ലോറി കണ്ടെത്താന്‍ കഴിഞ്ഞത്. പോലീസ് എത്തുന്നതിനു തൊട്ടുമുമ്പ് സംഘം രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി അറിയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, sand mafia, Police, case, Lorry driver and cleaner Kidnapped; case against 3