ചെര്‍ക്കള ബേവിഞ്ചയില്‍ സ്വകാര്യബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്ക്
Jun 28, 2016, 09:00 IST
ചെര്‍ക്കള: (www.kasargodvartha.com 28.06.2016) ബേവിഞ്ചയില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ദേശീയ പാതയില്‍ ബേവിഞ്ച സ്്റ്റാര്‍ നഗറില്‍ തിങ്കളാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് അപകടം ഉണ്ടായത്. കാസര്‍കോട്ട് നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ഹബീബ് നൂര്‍ ബസ് ചെര്‍ക്കള ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ലോറി ഡ്രൈവര്‍ തളങ്കരയിലെ മജീദ്(35), ക്ലീനര്‍ കബീര്‍ (24) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ചെങ്കള ഇ കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടിയിടിയില്‍ ബസിന്റെയും ടിപ്പര്‍ ലോറിയുടെയും മുന്‍ ഭാഗവും ചില്ലുകളും തകര്‍ന്നിട്ടുണ്ട്. ബസില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസ് യാത്രക്കാര്‍ക്കൊന്നും പരിക്കേറ്റിട്ടില്ല.
Keywords: Kasaragod, Bevinja, Tipper lorry, Bus, Injured, Driver, Accident, Cleaner, Monday, Cherkala, Hospital, Lorry driver and cleaner injured in accident.