പെട്രോള്‍ പമ്പില്‍ ഡീസലടിക്കാന്‍ വന്ന ലോറിക്ക് തീപിടിച്ചു
Aug 29, 2017, 20:02 IST
നീലേശ്വരം: (www.kasargodvartha.com 29.08.2017) പെട്രോള്‍ പമ്പില്‍ ഡീസലടിക്കാന്‍ വന്ന ലോറിക്ക് തീ പിടിച്ചു. ചൊവ്വാഴ്ച രാവിലെ ദേശീയപാതയ്ക്കരികില്‍ കരുവാച്ചേരിയിലെ എം ജി എം പ്രഭു ഇന്ത്യന്‍ ഓയില്‍ ഏജന്‍സീസിലാണ് നാഷണല്‍ പെര്‍മിറ്റ് ലോറിക്ക് തീ പിടിച്ചത്. കോഴിക്കോട് നിന്നും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന എന്‍ എച്ച് 11 എ ല്‍ 4881 നമ്പര്‍ ലോറിക്കാണ് പമ്പില്‍ ഡീസലടിക്കുന്നതിനിടയില്‍ തീ പിടിച്ചത്. പെട്രോള്‍ പമ്പിലെ ജീവനക്കാരാണ് തീ കണ്ടത്.
ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഉടന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം തന്നെ ഒഴിവായി. കഴിഞ്ഞ മാസം കോട്ടച്ചേരി പെട്രോള്‍ പമ്പിലുണ്ടായ തീപിടുത്തം നഗരത്തെ നടുക്കിയിരുന്നു. തമിഴ്നാട് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Neeleswaram, Lorry, Petrol-pump, Lorry burned in Petrol Pump
Keywords: Kasaragod, Kerala, Neeleswaram, Lorry, Petrol-pump, Lorry burned in Petrol Pump