മിനിലോറിയും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്
May 4, 2012, 14:05 IST
പെരിയ: ചാലിങ്കാല്‍ കുറ്റിയടുക്കം വളവില്‍ മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ താന്നിയടി വാവടുക്കത്തെ കുഞ്ഞമ്പു(45), അമ്പൂഞ്ഞി (43), ശശി (39), മധു (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയില്‍ എതിരെ വന്ന മിനിലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു.
വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഓട്ടോറിക്ഷ കുഴിയില്‍ നിന്നും ഉയര്‍ത്തിയെടുക്കുകയും അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. കുറ്റിയടുക്കം വളവില്‍ വാഹനാപകടങ്ങള്‍ പതിവാകുകയാണ്. നിരവധി അപകടമരണങ്ങളും അപകടങ്ങളും ഇവിടെ സം'വിച്ചിട്ടും ഇതു തടയാന്‍ ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. റോഡിന്റെ ഘടനയും വാഹനങ്ങളുടെ അമിത വേഗതയുമാണ് കുറ്റിയടുക്കം വളവില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നത്.

Keywords: Kasaragod, Periya, Accident, Lorry, AutoRikshwa, Injured.