city-gold-ad-for-blogger

കറന്തക്കാട്ട് ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ച് ജ്വല്ലറി ജീവനക്കാരന്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 01/01/2016) കറന്തക്കാട് ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ച് ജ്വല്ലറി ജീവനക്കാരന്‍ മരിച്ചു. അപകടത്തില്‍ കൂടെയുണ്ടായിരുന്ന മകന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം, ഇടപ്പാള്‍ ബട്ടംകുളം വെല്ലൂര്‍ ഹൗസിലെ പ്രഭാകരന്‍ (60) ആണ് മരിച്ചത്. പരിക്കേറ്റ മകന്‍ സുജേഷിനെ (34) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയായിരുന്നു അപകടം.

ഉപ്പളയിലെ ജ്വല്ലറിയിലെ ജീവനക്കാരായ ഇരുവരും നാട്ടിലേക്ക് പോകാനായി ഇറങ്ങിയതായിരുന്നു. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ പോകാനായി മംഗളൂവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് ബിയറുമായി പോവുകയായിരുന്ന കെഎല്‍ 10 പി 5112 നമ്പര്‍ ലോറിയില്‍ ഉപ്പളയില്‍ നിന്നും ലിഫ്റ്റ് വാങ്ങി കയറിയതായിരുന്നു പ്രഭാകരനും മകനും. കറന്തക്കാട്ട് എത്തിയപ്പോള്‍ ഇരുവരും ഇറങ്ങവെ പിന്നാലെ അമിത വേഗതിയിലെത്തിയ കെഎ 20 ഡി 4645 നമ്പര്‍ ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ പ്രഭാകരന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് ബിയര്‍കുപ്പികള്‍ തെറിച്ചുവീണു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇവ നീക്കം ചെയ്തത്. അപകടം വരുത്തിയ ലോറിയുടെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. രണ്ടു ലോറി ഡ്രൈവര്‍മാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശോഭനയാണ് പ്രഭാകരന്റെ ഭാര്യ. മറ്റുമക്കള്‍: ലത, സിന്ധു, ശ്രീജ, ജിഷ. മരുമക്കള്‍: സുബിത, പ്രസാദ്, വിജയന്‍, ദിലീപ്, കണ്ണന്‍.

കറന്തക്കാട്ട് ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ച് ജ്വല്ലറി ജീവനക്കാരന്‍ മരിച്ചു

കറന്തക്കാട്ട് ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ച് ജ്വല്ലറി ജീവനക്കാരന്‍ മരിച്ചു

കറന്തക്കാട്ട് ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ച് ജ്വല്ലറി ജീവനക്കാരന്‍ മരിച്ചു

കറന്തക്കാട്ട് ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ച് ജ്വല്ലറി ജീവനക്കാരന്‍ മരിച്ചു

കറന്തക്കാട്ട് ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ച് ജ്വല്ലറി ജീവനക്കാരന്‍ മരിച്ചു

കറന്തക്കാട്ട് ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ച് ജ്വല്ലറി ജീവനക്കാരന്‍ മരിച്ചു

Keywords : Karandakkad, Accident, Death, Youth, Lorry, father, Injured, Hospital.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia