city-gold-ad-for-blogger

വിദ്യാനഗറില്‍ മരംകയറ്റിയ മിനിലോറി മറിഞ്ഞു

വിദ്യാനഗര്‍: (www.kasargodvartha.com 06.06.2014) ടാറിംഗ് നടത്തിയപ്പോള്‍ റോഡ് ഉയരത്തിലായതിനെ തുടര്‍ന്ന്  വിദ്യാനഗറില്‍ അപകടം. മരം കയറ്റി പോവുകയായിരുന്ന കെ.എല്‍ 59 സി 5824 നമ്പര്‍ മിനിലോറിയാണ് വ്യാഴാഴ്ച രാത്രി വിദ്യാനഗര്‍ സ്‌കൗട്ട് ഭവന് സമീപം മറിഞ്ഞത്.

മരച്ചില്ലകളുമായി കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു മിനി ലോറി. എതിര്‍ദിശയില്‍ നിന്നും മറ്റൊരു വാഹനത്തെ ഓവര്‍ട്ടേക്ക് ചെയ്ത് വന്ന ബൈക്ക് കാരനെ രക്ഷിക്കാന്‍ അല്‍പം സൈഡിലേക്ക് എടുത്തപ്പോഴാണ് റോഡില്‍ നിന്നും തെന്നി താഴേക്ക് മറിഞ്ഞത്.

ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ കോട്ടയം സ്വദേശി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. റോഡിന്റെ ഇരുവശങ്ങളും മണ്ണിട്ട് നികത്താത്തതാണ് അപകടകാരണം. ദേശീയ പാതയിൽ റീ ടാർ ചെയ്തപ്പോൾ റോഡ്‌ ഉയര്ന്ന ഭാഗങ്ങളിലെല്ലാം ഇത്തരത്തിൽ അപകട ഭീഷണിയുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
വിദ്യാനഗറില്‍ മരംകയറ്റിയ മിനിലോറി മറിഞ്ഞു

Also Read:
മോഷ്ടിച്ച വസ്തുക്കള്‍കൊണ്ട് സൗന്ദര്യം കൂട്ടി, വ്യാജ രേഖയില്‍ ആഡംമ്പര കാര്‍ വാങ്ങി; ഒടുവില്‍ കുടുങ്ങി

Keywords:  Kasaragod, Vidya Nagar, Accident, Lorry, hospital, Road, Tarring.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia